- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ് ദേവ്ജി ബാലകലോത്സവം2014 ഉദ്ഘാടനം നിർവഹിച്ചു
മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും മഹനീയ പൈതൃകത്തിൽ അഭിമാനിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്ന് പ്രൊഫസർ മധു സൂധനൻ നായർ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം ബാലകലോത്സവത്ത്തിന്റെ ഉദ്ഘാടനം വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രുചികൾ പോലും കമ്പനി വത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് നാ

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും മഹനീയ പൈതൃകത്തിൽ അഭിമാനിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്ന് പ്രൊഫസർ മധു സൂധനൻ നായർ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം ബാലകലോത്സവത്ത്തിന്റെ ഉദ്ഘാടനം വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രുചികൾ പോലും കമ്പനി വത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് നാടിന്റെ താളവും സംഗീതവും അഭിനയവും എല്ലാം പുതിയ തലമുറയിലേക്കു എത്തുന്നില്ല. പുതിയ കാലത്തെ നവീകരിക്കാനും പാരമ്പര്യത്തിന്റെ ഊർജ്ജം നില നിർത്താനും കഴിയുന്ന യുവത്വമാണ് നമുക്കാവശ്യം. ദൗർഭാഗ്യവശാൽ ഇന്ന് നാം ആ യുവത്വത്തെ യൂനിവേര്‌സിട്ടികളുടെ ഫ്രിഡ്ജിൽ വച്ച് ബഹുരാഷ്ട്ര കമ്പനികൾക്ക് വിൽക്കുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തെ കലാപ്രതിഭ മാസ്‌റർ ആദിത് എസ് മേനോൻ കലാതിലകം കുമാരി നീലിമ സജീവ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ബി കെ എസ് ദേവ്ജി ബാലകലോത്സവം2014 ന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മുൻ മാഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസ്സർ സി എൻ രാജശേഖരൻ പിള്ള മുഖ്യാഥിതി ആയിരുന്നു. മത്സരങ്ങൾക്കും പരീകഷകൾക്കും അപ്പുറത്ത് പ്രതിഭകളെ വളർത്താനുള്ള വേദികളായി ബാലകലോട്‌സവം മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 
സമാജത്തിന്റെ അഞ്ഞൂറോളം കുട്ടികളാണ് ഈ വർഷത്തെ ബാലകലോത്സവത്ത്തിൽ പങ്കെടുക്കുന്നത് ഒരു മാസം നീണ്ടു നിൽക്കുന്ന കലോത്സവത്ഹിൽ വിവിധ പ്രായ പരിധി അനുസരിച്ച് 45 ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
നാട്ടിൽ നിന്നുള്ള പ്രമുഖ വിധി കർത്താക്കളും മത്സരങ്ങൾ വിലയിരുത്തുവാൻ എത്തുന്നുണ്ട് എന്ന് സമാജം പ്രസിഡന്റ് ജി കെ നായർ , ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺ വീനർ ശ്രീകുമാർ കെ 39869744 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

