ഹ്റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണാർത്ഥം സംഗീത സന്ധ്യയൊരുക്കുന്നു .

ജൂൺ 30 ന് വ്യാഴാഴ്ച വൈകീട്ട് 8.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ 'ബ്രഹ്മകമലം' എന്ന പേരിൽ അരങ്ങേറുന്ന ഈ സംഗീത നിശയിൽ ഗാനങ്ങൾ ആലപിക്കുന്നത് ബഹ്റൈനിലെ നിരവധി വേദികളിൽ മികവ് തെളിയിച്ചിട്ടുള്ള കലാകാരന്മാർ ആണ് .

അനുപമഗാനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത പൂക്കാലമൊരുക്കിയ, ജോൺസൺ എന്ന അതുല്യനായ സംഗീതസംവിധായകൻ ശുദ്ധസംഗീതം കൊണ്ട് കണ്ണീർ പൂവിന്റെ കവിളിൽ തലോടിയും, ഈണം മുഴങ്ങും പഴംപാട്ടു മൂളിയും മലയാള സിനിമയെ ധന്യമാക്കി,ഗ്രാമീണ സംഗീതത്തിന്റെ ലാസ്യഭംഗി മലയാളിക്കു പകർന്നു നൽകിയ കലകാരാൻ.

നമുക്ക് പാർക്കാം മുന്തിരി തോപ്പുകൾ, തകര, ചാമരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, പെരുന്തച്ചൻ, അമരം, ഞാൻ ഗന്ധർവൻ തുടങ്ങി മലയാളികൾ എക്കാലവും നെഞ്ചേറ്റുന്ന ഒരുപിടി ഗാനങ്ങളിലൂടെ അനശ്വരനായ വ്യക്തിത്വമാണ് മാഷിന്റേത്. രണ്ടു തവണ ദേശീയ അവാർഡും അഞ്ചു തവണ സംസ്ഥാന അവാർഡും നേടിയ ജോൺസൺ എഴുപതുകളുടെ അവസാനം ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്.

പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. ചെറുപ്പത്തിൽ തന്നെ വോയ്‌സ് ഓഫ് തൃശ്ശൂർ എന്ന സംഗീത ട്രൂപ്പിൽ പരിപാടികൾ അവതരിപ്പിച്ചു പോന്ന ജോൺസൺ പ്രശസ്ത സംഗീത സംവിധായകനായ ദേവരാജൻ മാസ്‌റററുടെ ശ്രദ്ധ പിടിച്ചുപറ്റി. 1978 ൽ ആരവം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. മലയാളത്തിലെ പ്രശസ്ത സംവിധായകരായ ഭരതനും പത്മരാജനും വേണ്ടി ഏറ്റവും കൂടുതൽ സംഗീതം ചെയ്തത് ജോൺസനാണ്.

കൈതപ്രം/ജോൺസൺ, സത്യൻ അന്തിക്കാട് / ജോൺസൺ, പത്മരാജൻ/ജോൺസൺ കൂട്ടുകെട്ടുകൾ പ്രശസ്തമാണ്..റഫീഖ് വടകര നേതൃത്തം കൊടുക്കുന്ന ബഹ്റൈനിലെ പ്രശസ്ത ഓർക്കസ്ട്രയായ മ്യൂസിക് സിറ്റിയുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ സംഗീത നിശയിലേക്കു എല്ലാ സംഗീത പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡണ്ട് പി .വി .രാധാകൃഷണ പിള്ള , ജനറൽ സെക്രട്ടറി എൻ .കെ .വീരമണി എന്നിവർ അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടി ( 39848091 ) ജോസ് ഫ്രാൻസിസ് ( 39697600 ) എന്നിവരുമായി ബന്ധപ്പെടുക