- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം വിദ്യാരംഭവും സംഗീതിരുന്നും-''രാഗോത്സവം'' 2016 ഒക്ടോബർ 9ന്; എം.ജയചന്ദ്രനും കാവാലം ശ്രീകുമാറും മുഖ്യാതിഥികൾ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയ ദശമി ദിവസമായ ഒക്ടോബർ 11ാ0 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള സമാജം ജനറൽസെക്രട്ടറി എൻ.കെ വീരമണി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 9്ാം തീയതി കൃത്യം 8 മണിക്ക് ഇന്ദു സുരേഷിന്റെയും സുമ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിൽ ''പഞ്ചരത്‌നകീർത്തനം'സംഗീത കച്ചേരി അരങ്ങേറുന്നു. തുടർന്ന് നൃത്ത അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സമാജത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും അന്നേ ദിവസം ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. മലയാള സംഗീത ലോകത്തിലെ പ്രശസ്തരായ രണ്ടു വ്യക്തികൾ ആണു ഇക്കുറി വിദ്യാരംഭം ചടങ്ങുകൾക്കായി ബഹ്റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേരുന്നത്. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം.ജയചന്ദ്രനും പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറും ആണ് ഈ വർഷത്തെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വിജയ ദശമി ദിവസമായ ഒക്ടോബർ 11ാ0 തീയതി പുലർച്ചെ നാലര മണി മുതലാണ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയ ദശമി ദിവസമായ ഒക്ടോബർ 11ാ0 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള സമാജം ജനറൽസെക്രട്ടറി എൻ.കെ വീരമണി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 9്ാം തീയതി കൃത്യം 8 മണിക്ക് ഇന്ദു സുരേഷിന്റെയും സുമ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിൽ ''പഞ്ചരത്‌നകീർത്തനം'സംഗീത കച്ചേരി അരങ്ങേറുന്നു. തുടർന്ന് നൃത്ത അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സമാജത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും അന്നേ ദിവസം ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
മലയാള സംഗീത ലോകത്തിലെ പ്രശസ്തരായ രണ്ടു വ്യക്തികൾ ആണു ഇക്കുറി വിദ്യാരംഭം ചടങ്ങുകൾക്കായി ബഹ്റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേരുന്നത്. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം.ജയചന്ദ്രനും പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറും ആണ് ഈ വർഷത്തെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വിജയ ദശമി ദിവസമായ ഒക്ടോബർ 11ാ0 തീയതി പുലർച്ചെ നാലര മണി മുതലാണ് എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിക്കുന്നത്.
കൂടാതെ സമാജം നവമി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 13ാ0 തീയതി രാത്രി 8മണിക്ക് ''രാഗോത്സവം'' എന്ന പേരിൽ സംഗീത വിരുന്നും സംഘടിപ്പിക്കു ന്നതായി സംഘാടകർ അറിയിച്ചു. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജയചന്ദ്രനും കാവാലം ശ്രീകുമാറും അവതരിപ്പിക്കുന്ന ഈ സംഗീത വിരുന്നു സംഗീത ആസ്വാദകർക്ക് തികച്ചും വേറിട്ടൊരു അനുഭവം ആയിരിക്കുമെന്ന് സമാജം ഭരണസമിതി അറിയിച്ചു. എഴുത്തിനിരുത്തിന് പേര് രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ സമാജം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു.അപ്ലിക്കേഷൻ ഫോം സമാജം വെബ്‌സെറ്റിൽ ലഭ്യമാണ്. http://www.bksbahrain.com.
ബഹറിനിലെ എല്ലാവരെയും ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിദ്യാരംഭം ചടങ്ങിലേക്കും അതുപോലെ സംഗീത വിരുന്ന് ആസ്വദിക്കുവാനും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിദ്യാരംഭം രജിസ്‌ട്രേഷനും വിശദ വിവരങ്ങള്ൾക്കും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തൻ വേലി (39168899), സമാജം കലാ വിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി (39848091)ഹരികൃഷ്ണൻ (36691405) എന്നിവരെ വിളിക്കാവുന്നതാണ്.

