ഹറിൻ കേരളീയ സമാജം വനിതാ വിഭാഗം അവതരിപ്പിക്കുന്ന ഡാൻഡിയ നൈറ്റ് ഒക്ടോബർ 10 തിങ്കളാഴ്ച രാത്രി 7.30 മണിക്ക് ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. വർണ്ണാഭമായ ലേസർ ലൈറ്റുകളുടെ അകമ്പടിയോടെയുള്ള ഡാൻഡിയ,ഗർബ ഡാൻസുകൾ തികച്ചും വേറിട്ട അനുഭവമായിരിക്കും എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ഡാൻഡിയ ഡാൻസിൽ പങ്കെടുക്കുന്നവർക്ക് ക്യാഷ് അവാർഡ് അടക്കം ധാരാളം സമ്മാനങ്ങൽ ഒരുക്കിയിട്ടുണ്ട്. Best male, Best Female, best ethnic wear, well dressed couple, well dancing couple, well performing group എന്നിവയെ അടിസ്ഥനമാക്കി തിരഞ്ഞെടുക്കുന്ന വിവിധ ഗ്രൂപ്പുകൾക്കും കൂടാതെ വ്യക്തിഗത പ്രകടനങ്ങൾക്കും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാനുള്ള സുവർണാവസരമാണ് സമാജം ഡാൻഡിയ നൈറ്റിലൂടെ ഒരുക്കിയിരിക്കുന്നത്.

കൂടാതെ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്കും സമ്മാനങ്ങൾ നൽകുമെന്ന് സമാജം വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി മോഹിനി തോമസ് ജനറൽ സെക്രട്ടറി ശ്രീമതി ബിജി ശിവകുമാർ എന്നിവർ വ്യക്തമാക്കി. ഡാൻഡിയ നൈറ്റിൽ പങ്കെടുക്കുന്നവർക്കുള്ള വിവിധ വർണ്ണങ്ങളിലുള്ള സ്‌റിക്കുകൾ സമാജത്തിൽ നിന്നും ലഭിക്കുന്നതാണ്. സമാജം അംഗങ്ങളുടെ അതിഥികളായി അംഗങ്ങളല്ലാത്തവർക്കും ഡാൻഡിയ നൈറ്റിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ശ്രീമതി.മോഹിനി തോമസ് 39804013, ശ്രീമതി ബിജി ശിവകുമാർ 36608902, എന്നിവരെ വിളിക്കാവുന്നതാണ്.