ഹ്റൈൻ കേരളീയ സമാജം മലയാളംപാഠശാലയുടെ നേതൃത്വത്തിൽ മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും കേരളപിറവി ദിനം സമുചിതമായി ആഘോഷിക്കുന്നു ഒക്ടോബര് 31 ന് വൈകുന്നേരം 7.30ന് വിവിധ കലാപരിപാടികളോടെ കേരള പിറവി ദിനം ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും

ബഹ്റൈൻ കേരളീയ സമാജത്തിലെ അനുഗ്രഹീത കലാകാരന്മാർ അണിയിച്ചൊരുക്കുന്ന'' ദീപ കേരളം'', കൂടാതെ'' മലയാളപ്പെരുമ ''എന്നപേരിൽ ജില്ലകളുടെ വിവരങ്ങൾ ഉൾപെടുത്തി കൊണ്ടുള്ള എക്‌സിബിഷൻ. കേരള തനിമ വിളിച്ചോതുന്ന ഈ എക്‌സിബിഷന് വളരെ ആവേശത്തോടു കൂടിയാണ് പാഠശാലയിലെ അദ്ധ്യാപകരും ,രക്ഷിതാക്കളും കുട്ടികളും ഒരുക്കങ്ങൾ നടത്തുന്നത്. , അനീഷ് മാടപ്പിള്ളി സംവിധാനം ചെയ്യുന്ന പൂമ്പാറ്റകൾക്ക് കൊമ്പ് മുളക്കുമ്പോൾ എന്ന ലഘു നാടകം , കവിത്രയം കവിതികൾ് സംഘഗാനം എന്നിവ കേരളപിറവി ആഘോഷത്തിന്റെ മാറ്റ് കൂട്ടും

ബഹ്റൈൻ കേരളീയ സമാജത്തിന്റെ കേരളപിറവി ദിനാഘോഷം വൻ വിജയമാക്കുന്നതിന് എല്ലാ സമാജം കുടുംബാംഗങ്ങളും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തൻ വേലിക്കരയെയോ 39168899 മലയാളം പാഠശാല ആക്ടിങ് കൺവീനർ വിജയൻ കാവിൽ 38406401 39401394 വിളിക്കാവുന്നതാണ്.