ഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ കാണുന്ന തെറ്റായ പ്രവണതകളെ ഏറ്റവും നന്നായി ഇല്ലായ്മ ചെയ്യാൻ എങ്ങിനെ ഇടപെടാൻ കഴിയും എന്നതിനെ കുറിച്ച് ബഹ്‌റൈനിലെ കൗൺസിലിങ് വിദഗ്ധരും, രക്ഷിതാക്കളും, പത്രപ്രവർത്തകരും, വിദ്യാര്ഥികളുമായി, ഒരു തുറന്ന ചർച്ച സംഘടിപ്പിക്കുന്നു. ഈ വരുന്ന നവംബര് 9 ന് വൈകിട്ട് 8 മണിക്ക് സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ മുഴുവൻ രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് താൽപ്പര്യ പെടുന്നു.

'വഴിപിഴക്കുന്ന ബാല്യകൗമാരങ്ങൾ' എന്ന പേരിൽ നടത്തുന്ന തുറന്ന ചർച്ചയിൽ പ്രലോഭനങ്ങളുടെ കാലത്തു ബാല്യകൗമാരങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അൽ- നൂർ ഇന്റർ നാഷണൽ സ്‌കൂൾ ,ബഹ്‌റൈനിലെ കൗൺസിലർ അമൃത രവി, ഇന്ത്യൻ എക്ക്‌സലന്റ് എഡ്യൂകേഷൻ സെന്റർ, ബഹ്‌റൈൻ സെന്റർ ഹെഡ് സജി, കെ.എസ് തുടങ്ങിയർ ചർച്ച നയിക്കുന്നു.

പ്രസ്തുത യോഗത്തോടനുബന്ധിച്ചു സമാജത്തിന്റെ നേതൃത്വത്തിൽ ഒരു രക്ഷാകർതൃ സമിതി വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ രൂപീകരിക്കാൻ ആലോചിക്കുന്നു. ആയതിനാൽ എല്ലാ രക്ഷിതാക്കളും ഇതിനോട് സഹരിക്കണമെന്നു സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി താല്പര്യ പെടുന്നു.

എല്ലാവരെയും ഈ പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് സമാജം പ്രസംഗവേദി കൺവീനർ അഡ്വക്കേറ്റ് ജോയ് വെട്ടിയാടനെ (39175836) വിളിക്കാവുന്നതാണ്.