ഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽകള്ളപ്പണവും ഇന്ത്യൻ സമ്പദ്ഘടനയും എന്ന വിഷയത്തിൽ ചർച്ച നടത്തി . വളരെ ആവേശത്തോടെയാണി ഈ പരിപാടിയിൽ സമാജം മെംബേഴ്സും പങ്കെടുത്ത മറ്റുള്ളവരും കാണിച്ചത്. നോട്ട് രഹിത സമൂഹംഎന്ന ലക്ഷ്യം അഭിനന്ദനാർഹമായാ ഒരു ലക്ഷ്യമാണ്. എന്നാൽ ഇന്ത്യയെ പോലെ രണ്ട് ശതമാനം വരുന്ന ജനങ്ങൾ മാത്രമാണ് ഇപ്പോൾ പ്ലാസ്റ്റിക്  മണി ഉപയോഗിക്കുന്നത്. ഇതു ഈ തീരുമാനത്തിന് തിരിച്ചടിയാകും.

ജനപങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടായത് ഈ വിഷം ജനങ്ങളെ നന്നായി ബാധിച്ചു എന്നതിന്റെ തെളിവായി എന്ന് സമാജം സെക്രട്ടറി എൻ.കെ . വീരമണി ആശംസ പ്രസംഗത്തിൽ എടുത്തുകാട്ടി.ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷനായ യോഗത്തിനു പ്രസംഗ വേദികൺവീനർ അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ സ്വാഗതവും റാം നന്ദിയും
രേഖപ്പെടുത്തി. സാമ്പത്തിക വിദഗ്ധനും ബഹ്റൈൻ ഫ്യൂച്ചർ ബാങ്കിലെ ഇന്റേണൽ ഓഡിറ്ററായിട്ടുള്ള രവി പ്രകാശ് മുഖ്യ പ്രഭാഷണംനടത്തി. രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങുന്നത് ചെക്ക് വഴിആക്കിയാൽ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ ക്ശഴിയും. ഇതൊരു
നല്ല തുടക്കമാണ് എന്നാൽ നടപ്പാക്കിയതിൽ ചില പാളിച്ചകൾ ഉള്ളത് തള്ളിക്കളയാൻ കഴിയില്ല. തുടർന്ന് സൂപ്പർ ഫണ്ട് ഫിനാൻസിയിൽ കമ്പനി മേധാവിയായാ തോമസ് ചെരിയിൽ പ്രഭാഷണം നടത്തി. കള്ളപ്പണംവീണ്ടും സമൂഹത്തിൽ വരും മെന്നും അതിനു വീണ്ടും ഉയർന്നമൂല്യമുള്ള നോട്ടുകൾ പിൻവലിക്കാൻ പറ്റുമോ എന്നും അദ്ദഹംചോദിച്ചു.

സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ കമ്മീറ്റി സെക്രട്ടറി പി പി സുനീർ പരിപാടിക്ക് ആശംസകൾ നേർന്നു. മുൻ എംപി.യും സി പി എം ജില്ലാ സെക്രട്ടറിയുമായ പി. രാജീവ്, കെപിസിസിജനറൽ സെക്രട്ടറി എം. ലിജു, ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ
അഡ്വക്കേറ്റ് പി ശ്രീധരൻപിള്ള എന്നിവർ ഓൺലൈനിൽ പരിപാടിയിൽസംസാരിച്ചത് പരിപാടിക്ക് രാഷ്ട്രീയ മാനം നൽകി. മനുഷ്യ ശരീരത്തിലെരക്ത ചങ്ക്രമണം പോലെയാണ് ഒരു രാജ്യത്തിലെ കറൻസി വിനമയം.രക്ത ഓട്ടം നിലച്ചാൽ മനുഷ്യൻ മരിക്കുന്നതുപോലെ ഒരു രാഷ്ട്രത്തിലെഭൂരിപക്ഷം വരുന്ന നോട്ടുകൾ പിൻവലിച്ചാൽ ആ രാഷ്ട്രം തന്നെ മരിച്ചുപോകു മെന്നു രാജീവ് ചൂണ്ടിക്കാട്ടി. സഹകരണ പ്രസ്ഥാങ്ങൾനാടിന്റെ സാമ്പത്തിക ആവിശ്യങ്ങൾ നിറവേറ്റുന്നതിൽ വലിയപങ്ക് വഹിക്കുന്നുണ്ട് ആയതിനാൽ അതിനെ സംരക്ഷിക്കണമെന്നു ലിജു പറഞ്ഞു.ഒരു നല്ല തീരുമാനമാണ് നമ്മുടെ പ്രധാനമന്ത്രി എടുത്തത് അത്‌നടപ്പിലാക്കാൻ സമയം കൊടുക്കണമെന്നും അൽപ്പം സഹനംകാണിക്കണമെന്നും ശ്രീധരപിള്ള ആവിശ്യപ്പെട്ടു.

തുടർന്ന് നിരവധി പേർ ചർച്ചയിൽ പങ്ക്എടുത്തു സംസാരിച്ചു. സമാജം മുൻപ്രസിഡന്റ് വര്ഗീസ് കാരക്കൽ, ഫ്രണ്ട്സ് ഭാരവാഹി റമ്ദാൻ നദ്വി, ഇ. എ.സലിം, പി ടി തോമസ്, അനിൽവെങ്കോട്, സുനിൽപിള്ള, പ്രവീൺ നായർ, ഇ. കെ.പ്രദീപൻ, കെ ടി സലിം, അജിത് മാത്തൂർ, പങ്കജ് നബ്, അജിത് മാർക്‌സി, നസീർ കൊല്ലം, കെ ആർ നായർ, സൈതാലി തുടങ്ങിയവർ ചർച്ചയിൽ സജീവമായിപങ്ക്എടുത്തു സംസാരിച്ചു . പരിപാടി ബിനു മണ്ണിൽ നിയന്ത്രിച്ചു. ഓൺലൈൻ പരിപാടിയിൽ സഹായിച്ച കെ സി ഫിലിപ്പ്, മുസ്തഫ, ധർമജൻ, നന്ദകുമാർ എന്നിവർക്കു കൺവീനർ ജോയ് നന്ദി രേഖപ്പെടുത്തി.