ഹ്റൈൻ കേരളീയ സമാജം ക്രിസ്മസ്-ന്യൂഇയർ ആഘോഷം വിപുലമായ കലാപ രിപാടികളോടെ ഡിസംബർ 29 വ്യാഴാഴ്‌ച്ച വൈകിട്ട് 8 മണിക്ക് ആരംഭിക്കുന്നു. ബഹ്രൈനിലെ ഏറെ ശ്രദ്ധേയമായ സംഗീത കൂട്ടായ്മ ''പാട്ടുകൂട്ട''ത്തിന്റെ സഹകരണത്തോടെ ,തൽസമയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വളരെ വ്യത്യസ്തമായ അവതരണശൈലിയിലൂടെ കാതുകൾക്ക് ഇമ്പമേറിയ മനോഹര ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ''കാതോട്കാതോരം'' എന്ന സംഗീത പരിപാടി അരങ്ങേറും.

കാതോട് കാതോരം എന്നു തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച .ലതിക, വൈശാലി എന്ന സിനിമയിലെ ദും ദും ദുംദും ദുന്ദുഭി നാദം എന്ന മനോഹരഗാനം ആലപിച്ച ദിനേശ് എന്നീ ചലച്ചിത്ര പിന്നണി ഗായകരോടൊപ്പം നിരവധി സിനിമകൾക്കും ടിവി സീരിയലുകൾക്കും സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും നിർവഹിച്ച സംഗീതസംവിധായകൻ ജെർസൺ ആന്റണിയുമാണ് ഈ സംഗീത നിശയ്ക്കായി നാട്ടിൽനിന്നും എത്തിച്ചേർന്നിരിക്കുന്നത്.

ഡിസംബർ 30 വെള്ളിയാഴ്‌ച്ച വിവിധ കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ 6:30 വരെ ക്രിസ്മസ് ട്രീ മൽസരവും, 6:30 മുതൽ 7:30 മണി വരെ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ''ബെയ്ക്ക് എ കേക്ക്'' മത്സരവും തുടർന്ന് ക്രിസ്മസ് ആഘഷങ്ങളോടനുബന്ധിച്ചുള്ള സമൂഹഗാനം, മാർഗ്ഗംകളി, ക്രിസ്മസ് കരോൾ, ലഘുനാടകം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.എല്ലാ വർഷത്തെയും പോലെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാന്റാ ക്ലോസിൽ നിന്നും സമ്മാനം സ്വീകരിക്കുവാനായി മുൻകൂട്ടി സമാജം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

രണ്ടു ദിവസം തുടർച്ചയായി നടക്കുന്ന ഈ ആഘോഷവേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് ശ്രി.പി.വി.രാധാകൃഷ്ണപിള്ള സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 36608902, 38044694(Bake a Cake),39185185, 39848091, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.