ഹ്റൈൻ കേരളീയ സമാജം വായനശാല ലോഗോ മത്സരത്തിലേക്ക് അംഗങ്ങളിൽ നിന്നും അംഗങ്ങൾ അല്ലാത്തവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.പ്രയഭേദമന്യെ ഏവർക്കും മത്സരത്തിൽ പങ്കെടുക്കാം.

ബഹ്റൈൻ കേരളീയ സമാജം വായനശാലയ്ക്ക് വേണ്ടിയുള്ളതാണ് ലോഗോ മത്സരം. വായനശാല എന്ന ആശയവുമായി ബന്ധപ്പെട്ടതായിരിക്കണം ലോഗോ. ലോഗോ നവീനവും, ലളിതവും, തിരിച്ചറിയാവുന്നതും, ഓർത്തെടുക്കാവുന്നതും ആയിരിക്കണം.

ഒരാൾക്ക് 2 അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ലോഗോ മത്സരത്തിന്റെ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20,2017.ലോഗോ മത്സരത്തിന്റെ നിയമാവലിക്കും വിശദവിവരങ്ങൾക്കും സമാജം ലൈബ്രറിയുമായി ബന്ധപ്പെടുക.വിശദവിവരങ്ങൾക്ക് samajamlibrary@gmail.com എന്ന മെയിലിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് സമാജം ലൈബ്രേറിയൻ വിനയചന്ദ്രൻ (35523151), ദിലീഷ് കുമാർ (39720030), വിനൂപ് കുമാർ (39252456) എന്നിവരുമായി ബന്ധപ്പെടുക.

രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.വിജയികൾക്ക് സമജത്തിൽ വച്ചു നടക്കുന്ന ലോഗോ പ്രകാശനത്തിൽ വച്ച് സമ്മാനം നൽകി ആദരിക്കുന്നതാണ്.