- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം എന്റർടൈന്റ് വഭാഗം സെക്രെട്ടറി മനോഹരൻ പാവറട്ടിക്ക് ജന്മ നാടിന്റെ ആദരം
മനാമ: ബഹ്റൈൻ കേരളീയ സമാജം എന്റർടൈന്റ് വഭാഗം സെക്രെട്ടറിയും മികച്ച കലാകാരനും, സംഘാടകനും ആയ മനോഹരൻ പാവറട്ടിക്ക് പാവറട്ടി തജ്നീത് ആർട്‌സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് ഏർപ്പെടുത്തിയ മികച്ച പ്രവാസി കലാകാരനുള്ള അവാർഡ് ലഭിച്ചു. പ്രവാസ മേഖലയിലെ മികച്ച കലാകാരനുള്ള ഈ വർഷത്തെ അവാർഡിനാണ് അദ്ദേഹം അര്ഹനായത്. കഴിഞ്ഞ മൂന്നു ദശാബ്ദത്തിൽ അധികം ആയി ബഹറിനിൽ ഈജിപ്ത്യൻ എയർ ലൈൻസിൽ ജോലിചെയ്യുന്ന പാവറട്ടി ഇപ്പോൾ അസിസ്റ്റന്റ് എയർ പോർട്ട് മാനേജർ ആണ് .സൂര്യ തൃശൂർ, സംസ്‌കാര തൃശൂർ തുടങ്ങിയ വിവിധ സംഘടനകളിൽ ഭാരവാഹി ആയി പ്രവർത്തിച്ച അദ്ദേഹം നിരവധി തവണ ബഹ്റൈൻ കേരളീയ സമാജം എന്റർടൈന്റ് മെന്റ് സെക്രെട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുട്ടികളുടെ സമ്മർക്യാമ്പ്, പാട്ടുകൂട്ടം , ഓണാഘോഷം, തുടങ്ങി വിവിധപരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുന്നിട്ടു നിൽക്കുന്ന അദ്ദേഹം പ്രസിദ്ധമായ നിരവധി സ്റ്റേജ് ഷോ കളുടെ സംഘാടകൻ കൂടി ആണ് . നിരവധി നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ച മനോഹരൻ പാവറട്ടി മികച്ച അഭിനേതാവ് കൂടി ആണ്. കേരളം സംഗീത നാടക അക്കാ

മനാമ: ബഹ്റൈൻ കേരളീയ സമാജം എന്റർടൈന്റ് വഭാഗം സെക്രെട്ടറിയും മികച്ച കലാകാരനും, സംഘാടകനും ആയ മനോഹരൻ പാവറട്ടിക്ക് പാവറട്ടി തജ്നീത് ആർട്‌സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് ഏർപ്പെടുത്തിയ മികച്ച പ്രവാസി കലാകാരനുള്ള അവാർഡ് ലഭിച്ചു.
പ്രവാസ മേഖലയിലെ മികച്ച കലാകാരനുള്ള ഈ വർഷത്തെ അവാർഡിനാണ് അദ്ദേഹം അര്ഹനായത്. കഴിഞ്ഞ മൂന്നു ദശാബ്ദത്തിൽ അധികം ആയി ബഹറിനിൽ ഈജിപ്ത്യൻ എയർ ലൈൻസിൽ ജോലിചെയ്യുന്ന പാവറട്ടി ഇപ്പോൾ അസിസ്റ്റന്റ് എയർ പോർട്ട് മാനേജർ ആണ് .സൂര്യ തൃശൂർ, സംസ്‌കാര തൃശൂർ തുടങ്ങിയ വിവിധ സംഘടനകളിൽ ഭാരവാഹി ആയി പ്രവർത്തിച്ച അദ്ദേഹം നിരവധി തവണ ബഹ്റൈൻ കേരളീയ സമാജം എന്റർടൈന്റ് മെന്റ് സെക്രെട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കുട്ടികളുടെ സമ്മർക്യാമ്പ്, പാട്ടുകൂട്ടം , ഓണാഘോഷം, തുടങ്ങി വിവിധപരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുന്നിട്ടു നിൽക്കുന്ന അദ്ദേഹം പ്രസിദ്ധമായ നിരവധി സ്റ്റേജ് ഷോ കളുടെ സംഘാടകൻ കൂടി ആണ് . നിരവധി നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ച മനോഹരൻ പാവറട്ടി മികച്ച അഭിനേതാവ് കൂടി ആണ്. കേരളം സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രവാസി നാടക മത്സരത്തിൽ മികച്ച അഭിനയത്തിനുള്ള സ്പെഷ്യൽ ജൂറി അവാർഡും അദ്ദേഹം കരസ്ഥമാക്കുകയുണ്ടായി.
ഇത്തരത്തിൽ ഒരു അവാർഡിന് അർഹനായ മനോഹരൻ പാവരട്ടിയെ സമൂഹത്തിന്റെ വിവിധ കോണുകളിൽ ഉള്ളവർ അഭിനന്ദിച്ചു. അർഹതക്കും , കലാ പ്രതിബദ്ധതക്കും ഉള്ള അംഗീകാരം ആണ് ഇതെന്ന് ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് , ജനറൽ സെക്രെട്ടറി എൻ കെ വീരമണി എന്നിവർ അഭിപ്രായപ്പെട്ടു. സകുടുംബം ബഹറിനിൽ പ്രവാസി ആയി തുടരുന്ന അദ്ദേഹത്തിന്റെ കുടുംബവും കലാപ്രവർത്തനങ്ങളിൽ സജീവം ആണ് . ഭാര്യ ഗിരിജ മനോഹർ ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ സജീവ പ്രവർത്തക ആണ്. ഏക മകൾ ലിൻഡ അരുൺ മികച്ച ഗായികയും , അഭിനേത്രിയും ആണ്. അരുൺ കെ ജോസ് ജാമാതാവും റയാൻ കെ അരുൺ റോൺ കെ അരുൺ എന്നിവർ ചെറുമക്കളും ആണ്.

