- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ആടാം പാടാം അരങ്ങിലെത്തുന്നു; കുട്ടികളുടെ കലാവിരുന്ന് 13 ന്
ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കുവാനും,അവരെ വേദിയിൽ എത്തിക്കുവാനും സഹായകമാകുന്ന പ്രവർത്തനങ്ങളുമായി ആടാം പാടാം ക്ലബ് കുട്ടികൾക്കായി വേദി ഒരുക്കുന്നു. ജനുവരി 13 വെള്ളിയാഴ്‌ച്ച വൈകിട്ട് കൃത്യം 8 മണിക്ക് എം.എം.രാമചന്ദ്രൻ ഹാളിലാണ് ആടാം പാടാം അരങ്ങേറുന്നത്.ഇതോടൊപ്പം ഓരോ മാസവും ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് കേക്ക് മുറിച്ചുകൊണ്ട് അവരുടെ ജന്മദിനാഘോഷം കൂട്ടുകാരുമൊത്ത് ആഹ്ലാദപൂർവ്വം കൊണ്ടാടാനുള്ള അവസരവും സംഘാടകർ ഒരുക്കുന്നുണ്ട്. കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച് ഒറ്റക്കോ സംഘമായോ പരിപാടികൾ അവതരിപ്പിക്കാവുന്നതാണ്.സിനിമാ ഗാനങ്ങൾ ,നൃത്തം ,മോണോ ആക്ട്, സ്‌കിറ്റ്,നാടൻപാട്ട്, തുടങ്ങി കുട്ടികൾക്ക് അവതരിപ്പിക്കാവുന്ന എല്ലാ കലാപരിപാടികൾക്കും ഇതിലൂടെ അവസരം ലഭിക്കുന്നതാണ്.ആദ്യമായി വേദിയിൽ കലാപരിപാടി അവതരിപ്പിക്കുന്നവർക്ക് സ്റ്റേജിൽ വന്നു സദസ്സിനെ നേരിടുവാനും ,തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്ത് ആത്മവിശ്വാസം നേ
ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കുവാനും,അവരെ വേദിയിൽ എത്തിക്കുവാനും സഹായകമാകുന്ന പ്രവർത്തനങ്ങളുമായി ആടാം പാടാം ക്ലബ് കുട്ടികൾക്കായി വേദി ഒരുക്കുന്നു.
ജനുവരി 13 വെള്ളിയാഴ്‌ച്ച വൈകിട്ട് കൃത്യം 8 മണിക്ക് എം.എം.രാമചന്ദ്രൻ ഹാളിലാണ് ആടാം പാടാം അരങ്ങേറുന്നത്.ഇതോടൊപ്പം ഓരോ മാസവും ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് കേക്ക് മുറിച്ചുകൊണ്ട് അവരുടെ ജന്മദിനാഘോഷം കൂട്ടുകാരുമൊത്ത് ആഹ്ലാദപൂർവ്വം കൊണ്ടാടാനുള്ള അവസരവും സംഘാടകർ ഒരുക്കുന്നുണ്ട്.
കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച് ഒറ്റക്കോ സംഘമായോ പരിപാടികൾ അവതരിപ്പിക്കാവുന്നതാണ്.സിനിമാ ഗാനങ്ങൾ ,നൃത്തം ,മോണോ ആക്ട്, സ്‌കിറ്റ്,നാടൻപാട്ട്, തുടങ്ങി കുട്ടികൾക്ക് അവതരിപ്പിക്കാവുന്ന എല്ലാ കലാപരിപാടികൾക്കും ഇതിലൂടെ അവസരം ലഭിക്കുന്നതാണ്.ആദ്യമായി വേദിയിൽ കലാപരിപാടി അവതരിപ്പിക്കുന്നവർക്ക് സ്റ്റേജിൽ വന്നു സദസ്സിനെ നേരിടുവാനും ,തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്ത് ആത്മവിശ്വാസം നേടുവാനുള്ള അവസരം കൂടിയാണ് ഇതുവഴി ലഭ്യമാകുന്നത് എന്ന്‌സമാജം ആക്ടിങ് പ്രസിഡന്റ് .ഫ്രാൻസിസ് കൈതാരത്ത്,ജനറൽസെക്രട്ടറി എൻ.കെ.വീരമണി എന്നിവർ അറിയിച്ചു.
കലാപരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും, ജനുവരി 13 വെള്ളിയാഴ്ച എം.എം.രാമചന്ദ്രൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നും കുട്ടികളെ പ്രോത്സഹിപ്പിക്കനമെന്നും കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ മനോഹര പാവറട്ടി (39848091) രാജേഷ് എം.എ (32280039) എന്നിവരുമായോ ബന്ധപ്പെടു

