- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളീയ സമാജത്തിൽ കുട്ടികളുടെ സർഗ്ഗ സന്ധ്യ ശനിയാഴ്ച്ച
മനാമ : ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21 ശനിയാഴ്ച 7 .30 മുതൽ വിവിധ കലാ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് സർഗ്ഗ സന്ധ്യ നടത്തും. സമാജം പ്രസിഡന്റ് പി .വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവഹിക്കും. ചിൽഡ്രൻസ് തീയേറ്ററ്ററിലെ കുട്ടികൾ അവതരിപ്പിക്കുന്ന ചരട് പിന്നിക്കളി വേദിയിൽ അരങ്ങേറും. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ബഹ്റൈൻ കേരളീയ സമാജം വേദിയിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത് .വളരെ പഴക്കം ചെന്നതും അന്യം നിന്ന് പോകുന്നതുമായ ഈ കലാ രൂപം പുതുതലമുറയ്ക്ക് പരിചയ പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അരങ്ങിലെത്തിക്കുന്നത്. ഇതിന്റെ പരിശീലകൻ വിഷ്ണു നാടക ഗ്രാമവും,ഏകോപനം കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടിയും ചിൽഡ്രൻ തീയേറ്റർ കൺവീനർ രെമു രമേശുമാണ്.സർഗ്ഗ സന്ധ്യയിൽ അവതരിപ്പിക്കുന്ന വേറൊരു ആകർഷക പരിപാടിയാണ് കുട്ടികളുടെ ചെണ്ട മേളം. പന്ത്രണ്ടിൽ പരം കുട്ടികൾ വേദിയിൽ നാദ വിസ്മയങ്ങൾ തീർക്കും. കുട്ടികളുടെ ബാൻഡായ കെ .എൽ .07 അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനാണ് പരിപാടിയിലെ മറ്റൊരു ആകർഷണം. കൂടാതെ
മനാമ : ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21 ശനിയാഴ്ച 7 .30 മുതൽ വിവിധ കലാ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് സർഗ്ഗ സന്ധ്യ നടത്തും. സമാജം പ്രസിഡന്റ് പി .വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവഹിക്കും.
ചിൽഡ്രൻസ് തീയേറ്ററ്ററിലെ കുട്ടികൾ അവതരിപ്പിക്കുന്ന ചരട് പിന്നിക്കളി വേദിയിൽ അരങ്ങേറും. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ബഹ്റൈൻ കേരളീയ സമാജം വേദിയിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത് .വളരെ പഴക്കം ചെന്നതും അന്യം നിന്ന് പോകുന്നതുമായ ഈ കലാ രൂപം പുതുതലമുറയ്ക്ക് പരിചയ പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അരങ്ങിലെത്തിക്കുന്നത്.
ഇതിന്റെ പരിശീലകൻ വിഷ്ണു നാടക ഗ്രാമവും,ഏകോപനം കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടിയും ചിൽഡ്രൻ തീയേറ്റർ കൺവീനർ രെമു രമേശുമാണ്.സർഗ്ഗ സന്ധ്യയിൽ അവതരിപ്പിക്കുന്ന വേറൊരു ആകർഷക പരിപാടിയാണ് കുട്ടികളുടെ ചെണ്ട മേളം. പന്ത്രണ്ടിൽ പരം കുട്ടികൾ വേദിയിൽ നാദ വിസ്മയങ്ങൾ തീർക്കും. കുട്ടികളുടെ ബാൻഡായ കെ .എൽ .07 അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനാണ് പരിപാടിയിലെ മറ്റൊരു ആകർഷണം.
കൂടാതെ ,മോഹിനിയാട്ടം ,വെസ്റ്റേൺ ,സിനിമാറ്റിക് ഡാൻസുകളും സംഘ ഗാനങ്ങളും പരിപാടിക്ക് കൊഴുപ്പേകും. കൂടുതൽ വിവരങ്ങൾക്ക് , സമാജം വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് ( 39834729 ) , പേട്രൺ കമ്മിറ്റി കൺവീനർ കെ .സി ,ഫിലിപ്പ് ( 37789322 ) ചിൽഡ്രൻ വിങ് പ്രസിഡന്റ് കാർത്തിക് മേനോൻ (38033644 ).

