മനാമ: ബഹ്റൈൻ കേരളീയ സമാജം ജനുവരി 20 ന് അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നതായി സമാജം ഭാരവാഹികൾ പത്രസംമ്മേളനത്തിലൂടെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാഥിതിയാകുന്ന ചടങ്ങിൽ വ്യവസായികളായ ഡോ.സിദ്ദിഖ് അഹമ്മദ് ഹാജി ജോൺ മത്തായി എന്നിവരെ ആദരിക്കുന്നതായിരിക്കും.

ഈറം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറെക്ടറുമായ ഡോ.സിദ്ദിഖ് അഹമ്മദ് ഹാജിക്ക് പ്രവാസി ഔട്ട്സ്റ്റാന്ടിങ് ബിസിനസ് ഐക്കൺ 2016 നൽകി ആദരിക്കുന്നു. ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറെക്ടറുമായ ജോൺ മത്തായിക്ക് പ്രവാസി രത്‌ന അവാർഡ് 2016 നൽകി ആദരിക്കുന്നു.

അവാർഡ് നൈറ്റിനോടനുബന്ധിച്ച് പ്രശസ്ത ഗായകരായ സയനോര, നിഖിൽ രാജ്, ശ്രേയ ജയദീപ് എന്നിവർ നയിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കുന്നതാണ്.