ഹറിൻ കേരളീയ സമാജം റിപ്പബ്ലിക് ദിന ആഘോഷങ്ങളോടനുബന്ധിച്ച് ജനുവരി 26 വ്യാഴാഴ്ച കാലത്ത് 6.30ന് പതാക ഉയർത്തൽ ചടങ്ങും , അന്നേ ദിവസം വൈകീട്ട് 8 മണിക്ക് വിവിധ കലാ പരിപാടികൾക്കൊപ്പം സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ' കുന്നിമണിച്ചെപ്പ് ' എന്ന സംഗീത നിശയും ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്നതാണ്.

മലയാളികളുടെ മനസ്സിൽ ഗൃഹാതുരത ഉണർത്തുന്ന മധുര ഗാനങ്ങൾ കോർത്തിണക്കി സമാജത്തിലെ കൗമാര പ്രതിഭകൾ തത്സമയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ആണ് കുന്നിമണിച്ചെപ്പ് അരങ്ങിലെത്തിക്കുന്നത്.

കാർത്തിക് മേനോൻ , സ്റ്റീവ് മാത്യു, ആനന്ദ് ബിനു, അതുൽ കൃഷ്ണ , ഗൗതം മഹേഷ് , ആദിത് മേനോൻ ,റിഷാബ് ജഗത് , ഗോപിക ഗണേശ് , ശ്രേയ മുരളീധരൻ , ആഷ്ന വര്ഗീസ് , പവിത്ര പത്മകുമാർ , പ്രാർത്ഥന ശങ്കർ , നന്ദിത അശോക് , ശ്രേയ ഗോപകുമാർ , ദേവഗംഗ സനിൽ ചന്ദ്രൻ , സ്‌നേഹ മുരളീധരൻ , നിഹാര സജിത്ത് ,ആരതി രാജേഷ് , റിഷിമ ജഗത് , ശ്രീനന്ദിനി ശ്രീഹരി, അമല ബിനു , ആദിശ്രീ സോണി എന്നീ കൗമാര പ്രതിഭകൾ ആണ് കുന്നിമണിച്ചെപ്പിൽ പങ്കെടുക്കുന്ന ഗായിക ഗായകർ .മനോജ് വടകര നയിക്കുന്ന ട്യൂൺസ് ഓർക്കസ്ട്രയാണ് കുന്നിമണിച്ചെപ്പിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്.

ജനുവരി 26 ന് കാലത്ത് നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിലും , വൈകീട്ട് ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്ന കലാപരിപാടികളിലെക്കും എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡണ്ട് പി .വി .രാധാകൃഷ്ണപിള്ള , സെക്രട്ടറി എൻ .കെ. വീരമണി എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി ( 39848091) പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീഹരി (39799644 )