ഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് ക്ലബ്ബ് സംഘടിപ്പിച്ച 'സർഗസന്ധ്യ ' എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.സോപാനം വാദ്യ കലാ സംഘത്തിലെ കുട്ടികളുടെ ചെണ്ട മേളത്തോടെ യാണ് പരിപാടി ആരംഭിച്ചത്. അതിനുശേഷം ആടാം പാടാം ക്ലബ്ബിലെ കുട്ടികൾ വന്ദേമാതരം ആലപിച്ചു.

മോഹിനിയാട്ടം ,സെമി ക്ലാസിക്കൽ ഡാൻസ് , വെസ്റ്റേൺ ഡാൻസ് , സിനിമാറ്റിക് ഡാൻസ്, സംഘഗാനം, മൂകാഭിനയം എന്നിവ നടന്നു. ചിൽഡ്രൻസ് തീയറ്ററിലെ കുട്ടികൾ അവതതരിപ്പിച്ച ചരട് പിന്നി കളി ഹൃദ്യാനുഭവമായിരുന്നു. വിഷ്ണു നാടക ഗ്രാമമാണ് ഇത് സംവിധാനം ചെയ്തത്. രമേശ് രെമു നേതൃത്വം നൽകി. ചിൽഡ്രൻസ് ക്ലബ്ബിലെ കുട്ടികൾ രൂപീകരിച്ച ബാൻഡിന്റെ അരങ്ങേറ്റവും വേദിയിൽ നടന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകി.

ചിൽഡ്രൻസ് ക്ലബ് പ്രസിഡന്റ് കാർത്തിക് മേനോൻ അധ്യക്ഷത വഹിച്ചു . സമാജം പ്രസിഡന്റ് പി .വി .രാധാകൃഷ്ണപിള്ള , സെക്രട്ടറി എൻ .കെ .വീരമണി , വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് , കലാ വിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി എന്നിവർ ആശംസകൾ നേർന്നു , ആദിത്യ ബാലചന്ദ്രൻ സ്വാഗതവും ,കെ .സി .ഫിലിപ്പ് നന്ദിയും പറഞ്ഞു .മെറീന ഫ്രാൻസിസ് അവതാരികയായി .

'