ഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃത്വത്തിൽകേന്ദ്ര ബഡ്ജറ്റിനെ പറ്റി ചർച്ച സംഘടിപ്പിക്കുന്നു. ബോബെയിൽ വർഷങ്ങളായി ചാർട്ടേർഡ് അക്കൗണ്ട്‌സ് പ്രാക്ടീസ് ചെയുന്ന ദിനേശ്‌നായർ ചർച്ച നയിക്കുന്നു. എൻആർഐ ടാക്‌സേഷനിലും ഫെമ(FEMA ) യിലും വൈദഗ്ദ്യം നേടിട്ടുള്ള ദിനേശ് നായർ പ്രവാസികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതാണ്. ചോദ്യങ്ങൾ മുൻകൂട്ടി സമാജം ഓഫീസിൽ ഏൽപ്പിക്കുന്നവർക്കു മുൻഗണന നൽകുന്നതാണ്.

നോട്ട് നിരോധാനത്തിനെ തുടർന്ന് മന്ദഗതിയിലായ സാമ്പത്തിഘടനെയെ ഉണർത്തുവാൻ ബഡ്ജറ്റിന് എത്രമാത്രം കഴിയുന്നു എന്ന് സാമ്പത്തിക വിദ്ധക്തരും മറ്റു സാമൂഹിക പ്രവർത്തകരും പങ്കടുത്തു ചർച്ച ചെയുന്നു. പരിപാടി വരുന്ന 18 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് സമാജം ഹാളിൽ. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ചോദ്യങ്ങൾ അയക്കേണ്ട വിലാസം bkspvedi@gmail.com അല്ലെങ്കിൽ സമാജം ഓഫീസിൽ ഏൽപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വേദി സെക്രട്ടറി സുധി പുത്തൻവേലിക്കര (33143351) യെയോ കൺവീനർ അഡ്വക്കേറ്റ് ജോയ് വെട്ടിയാടാൻ (39175836) യോ ബന്ധപെടുക. പരിപാടിയിൽ സമാജം മെമ്പർ മാർക്കും മറ്റു പൊതുജനങ്ങൾക്കും പങ്കടുത്തു എൻആർഐ നികുതിയെ പറ്റിയും, വിദേശ വിനിമയ നിയമങ്ങളെപ്പറ്റിയും സംശയങ്ങൾ ചോദിക്കാവുന്നതാണ്.