മനാമ: ഗൾഫിലെ തന്നെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ ബഹ്‌റിൻ കേരളീയ സമാജത്തിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് അരങ്ങുണർന്നു.തിയതി അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിൽ കൂടി 24 ന് തെരഞ്ഞെടുപ്പ് നടക്കുവാനാണ് സാധ്യത.മുൻ വർഷത്തെത് പോലെ ഈ പ്രാവശ്യവും രണ്ട് പാനലുകൾ മത്സരരംഗത്ത് ഉണ്ട്.

ഇപ്പോഴത്തെ പ്രസിഡന്റ് രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ യൂനൈറ്റെഡ് പാനലും ,മുൻ പ്രസിഡന്റ് കെ ജനാർദ്ദനൻ നേതൃത്വം നൽകുന്ന യുണൈറ്റഡ് പ്രോഗ്രസ്സിവ് ഫോറവും തമ്മിലാണ് മത്സരം.മുൻ ഭരണ സമിതിയിലെ പല പ്രമുഖരും ഈ പ്രാവശ്യവും രാധാകൃഷ്ണ പിള്ളക്കൊപ്പം മത്സര രംഗത്ത് ഉണ്ട്. രാധാകൃഷ്ണ പിള്ള തികഞ്ഞ വിജയ പ്രതീക്ഷയാണ് മാദ്ധ്യമ പ്രവർത്തകരുമായി പങ്കുവച്ചത്.

ഈ കമ്മറ്റിയുടെ തുടർച്ചയായിരിക്കും വരും വർഷത്തിൽ എന്ന് അദ്ദേഹം ആത്മ വിശ്വാസം പ്രകടിപ്പിച്ചു.ബി കെ എസ് എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ വര്ഷം വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചാരിറ്റിക്ക് പ്രാധാന്യം നൽകുന്ന ചില പദ്ധതികൾ മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പദ്ധതികൾ നടപ്പിലാക്കുന്ന സമയങ്ങളിൽ വളരെ വലിയ രീതിയിലുള്ള എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്,പക്ഷെ അതിനെ പല സന്ദര്ഭങ്ങളിലും എതിർപ്പുകളെ അതിജീവിച്ച് വിജയത്തിൽ എത്തിക്കുവാൻ സാധിച്ചിട്ടുണ്ട് .മറ്റ് സംഘടനകൾ ആ പദ്ധതികൾ പിന്തുടർന്ന് മാതൃക ആക്കിയിട്ടുണ്ടെന്നും ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.