- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം സക്കറിയക്ക്
ബഹ്റൈൻ കേരളീയ സമാജം വർഷാവർഷം നൽകിവരുന്ന സാഹിത്യ പുരസ്‌കാരത്തിനു എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സക്കറിയ അർഹനായി. മലയാള കലാ സാഹിത്യ രംഗത്തും മലയാള ഭാഷയ്ക്കും നൽകിയിട്ടുള്ള സംഭാവനകളെ മാനിച്ചാണ് സമാജം സമഗ്ര സംഭാവനക്കുള്ള സാഹിത്യ പുരസ്‌കാരം നൽകിവരുന്നത് എന്ന് സമാജം പ്രസിഡണ്ട് രാധാകൃഷ്ണപിള്ള,സമാജം ജനറൽസെക്രട്ടറി എൻ.കെ.വീരമണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചുപതിറ്റാണ്ടിലേറെയായി മലയാള ചെറുകഥാരംഗത്തും, നോവൽ സാഹിത്യത്തിലും എന്നും പുതിയ ശബ്ദമായി നിൽക്കുന്ന സാഹിത്യകാരനാണ് സക്കറിയ. ആധുനികത പ്രസ്ഥാനത്തിന്റെ ഉച്ചാ വസ്ഥയിൽ രംഗപ്രേവേശം ചെയ്ത സക്കറിയയുടെ ചെറുകഥകൾ ജീവിതത്തിന്റെ പൊരുൾ അജ്ഞേയമാണ് എന്ന കാഴ്ചപ്പാട് പുലർത്തുന്നു.അതുകൊണ്ടു തന്നെ 'ആർക്കറിയാം' എന്ന ആത്മഗതം സക്കറിയയുടെ കഥാലോകത്തെ താക്കോൽ വാക്യമാണ്. പ്രമേയത്തിനനുസരിച്ച് നാടോടിക്കഥയുടെ ലാളിത്യവും ഭ്രമാത്മകരചനയുടെ സങ്കിർണ്ണതയും സക്കറിയയുടെ കഥകളിൽ തെളിയുന്നു. എന്നും പുതുമപുലർത്തുന്ന ഇപ്പോഴും പുതിയ തലമുറയിലെ എഴുത്തുകാരേക്കാൾ പുതുമയോ

ബഹ്റൈൻ കേരളീയ സമാജം വർഷാവർഷം നൽകിവരുന്ന സാഹിത്യ പുരസ്‌കാരത്തിനു എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സക്കറിയ അർഹനായി. മലയാള കലാ സാഹിത്യ രംഗത്തും മലയാള ഭാഷയ്ക്കും നൽകിയിട്ടുള്ള സംഭാവനകളെ മാനിച്ചാണ് സമാജം സമഗ്ര സംഭാവനക്കുള്ള സാഹിത്യ പുരസ്‌കാരം നൽകിവരുന്നത് എന്ന് സമാജം പ്രസിഡണ്ട് രാധാകൃഷ്ണപിള്ള,സമാജം ജനറൽസെക്രട്ടറി എൻ.കെ.വീരമണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചുപതിറ്റാണ്ടിലേറെയായി മലയാള ചെറുകഥാരംഗത്തും, നോവൽ സാഹിത്യത്തിലും എന്നും പുതിയ ശബ്ദമായി നിൽക്കുന്ന സാഹിത്യകാരനാണ് സക്കറിയ. ആധുനികത പ്രസ്ഥാനത്തിന്റെ ഉച്ചാ വസ്ഥയിൽ രംഗപ്രേവേശം ചെയ്ത സക്കറിയയുടെ ചെറുകഥകൾ ജീവിതത്തിന്റെ പൊരുൾ അജ്ഞേയമാണ് എന്ന കാഴ്ചപ്പാട് പുലർത്തുന്നു.അതുകൊണ്ടു തന്നെ 'ആർക്കറിയാം' എന്ന ആത്മഗതം സക്കറിയയുടെ കഥാലോകത്തെ താക്കോൽ വാക്യമാണ്. പ്രമേയത്തിനനുസരിച്ച് നാടോടിക്കഥയുടെ ലാളിത്യവും ഭ്രമാത്മകരചനയുടെ സങ്കിർണ്ണതയും സക്കറിയയുടെ കഥകളിൽ തെളിയുന്നു.
എന്നും പുതുമപുലർത്തുന്ന ഇപ്പോഴും പുതിയ തലമുറയിലെ എഴുത്തുകാരേക്കാൾ പുതുമയോടെയും ശക്തിയോടെയും എഴുതുന്ന സക്കറിയയുടെ സമ്പന്നമായ കഥാലോകത്തെ മുൻനിറുത്തി ഈ വർഷത്തെ ബഹ്റൈൻ കേരളീയ സമാജം സാഹിത്യപുരസ്‌കാരം അദ്ദേഹത്തിന് സന്തോഷപൂർവ്വം സമ്മാനിക്കുന്നുവെന്ന് പുരസ്‌കാര നിർണ്ണയ കമ്മിറ്റി അംഗങ്ങളായ ചെയർമാൻ എം .മുകുന്ദൻ, ഡോ .കെ.എസ്. രവികുമാർ, പി.വി. രാധാകൃഷ്ണപിള്ള എന്നിവർ അഭിപ്രായപ്പെട്ടു.
അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ബഹ്റൈൻ കേരളീയ സമാജം ആസ്ഥാനത്ത് വച്ച് വരുന്ന ശനിയാഴ്ച ഫെബ്രുവരി 25നു രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനിക്കും. തുടർന്ന് സക്കറിയയുമായി മുഖാമുഖവും ഉണ്ടായിരിക്കും .
2000 മുതലാണ് ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം ഏർപ്പെടുത്തിയത്. മുൻവർഷങ്ങളിൽ എം ടി.വാസുദേവൻനായർ, എം.മുകുന്ദൻ, ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി.മുഹമ്മദ്,സി.രാധാകൃഷ്ണൻ, കാക്കനാടൻ,സുകുമാർ അഴീക്കോട്, സേതു, സച്ചിദാനന്ദൻ, ടി.പത്മനാഭൻ, പ്രൊഫ: എം.കെ സാനു, പ്രൊഫ: കെ.ജി ശങ്കരപിള്ള, .കാവാലം നാരായണ പണിക്കർ എന്നിവർക്കാണ് സമാജം സാഹിത്യ പുരസ്‌ക്കാരം ലഭിച്ചത്.

