- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജ ഭരണ സാരഥ്യത്തിലേക്കു കടന്നു വരുമെന്ന ശുഭാപ്തി വിശ്വാസവുമായി യുണൈറ്റഡ് പാനൽ
മനാമ : ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പും ആയി ബന്ധപ്പെട്ടുകൊണ്ടു ബഹ്റൈനിലെ കലാകാരന്മാരും സാഹിത്യ പ്രേമികളും കഴിഞ്ഞ ദിവസം യോഗം ചേരുകയും പി വി രാധാകൃഷ്ണനെ പിള്ളയും എൻ കെ വീരമണിയും നയിക്കുന്ന യുണൈറ്റഡ് പാനലിനു ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും ഉണ്ടായി. ഇതിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് യുണൈറ്റഡ് പാനൽ പ്രസിഡന്റ് സ്ഥാനാർത്ഥി യും നിലവിലെ സമാജം പ്രസിഡണ്റ്റും ആയ പി വി രാധാകൃഷ്ണ പിള്ള സംസാരിക്കുകയും തങ്ങൾ സമാജ ഭരണ സാരഥ്യത്തിലേക്കു ഉറപ്പായി കടന്നു വരും എന്ന ഉറച്ച ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും വരുന്ന പ്രവർത്തന വര്ഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചില നൂതന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു മാനിഫെസ്റ്റോ ഇറക്കുകയും ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തങ്ങൾ അഭിസംബോധന ചെയ്യുന്ന വോട്ടറന്മാരെ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക എന്നത് സ്വാഭാവികം ആയ ഒരു തിരഞ്ഞെടുപ്പ് നടപടി ക്രമം മാത്രം ആണ്.വരുന്ന വർഷത്തെ മുഖ്യ പരിപാടികൾ ആയ ബാലകലോത്സവം , സാഹിത്യ ക്യാമ്പ് ,പുസ്തകോത്സവം , നാടകോത്സവം ,
മനാമ : ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പും ആയി ബന്ധപ്പെട്ടുകൊണ്ടു ബഹ്റൈനിലെ കലാകാരന്മാരും സാഹിത്യ പ്രേമികളും കഴിഞ്ഞ ദിവസം യോഗം ചേരുകയും പി വി രാധാകൃഷ്ണനെ പിള്ളയും എൻ കെ വീരമണിയും നയിക്കുന്ന യുണൈറ്റഡ് പാനലിനു ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും ഉണ്ടായി. ഇതിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് യുണൈറ്റഡ് പാനൽ പ്രസിഡന്റ് സ്ഥാനാർത്ഥി യും നിലവിലെ സമാജം പ്രസിഡണ്റ്റും ആയ പി വി രാധാകൃഷ്ണ പിള്ള സംസാരിക്കുകയും തങ്ങൾ സമാജ ഭരണ സാരഥ്യത്തിലേക്കു ഉറപ്പായി കടന്നു വരും എന്ന ഉറച്ച ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും വരുന്ന പ്രവർത്തന വര്ഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചില നൂതന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.
ഇത്തരത്തിൽ ഒരു മാനിഫെസ്റ്റോ ഇറക്കുകയും ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തങ്ങൾ അഭിസംബോധന ചെയ്യുന്ന വോട്ടറന്മാരെ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക എന്നത് സ്വാഭാവികം ആയ ഒരു തിരഞ്ഞെടുപ്പ് നടപടി ക്രമം മാത്രം ആണ്.വരുന്ന വർഷത്തെ മുഖ്യ പരിപാടികൾ ആയ ബാലകലോത്സവം , സാഹിത്യ ക്യാമ്പ് ,പുസ്തകോത്സവം , നാടകോത്സവം , നാടക ക്യാമ്പ് തുടങ്ങിയ പരിപാടികൾ ഈ രംഗത്തെ സംഘാടനത്തിന് കഴിവ് തെളിയിച്ചതും മുൻകാല പരിചയവും ഉള്ള സമാജം അംഗങ്ങളെ തന്നെ ഏൽപ്പിക്കും എന്ന് ശ്രീ പി വി രാധാകൃഷ്ണപിള്ള പ്രഖ്യാപിച്ചത് കരഘോഷത്തോടെ ആണ് അംഗങ്ങൾ സ്വീകരിച്ചത്.
അതിനെ വക്രീകരിച്ച് കേവല സാങ്കേതിക വാദം ഉയർത്തി വെടക്കാക്കി തനിക്കാകാനുള്ള ചിലരുടെ ശ്രമം തികഞ്ഞ അല്പത്തരം ആണ്.
സമാജത്തിന്റെ മുഖ്യധാരയിൽ നിന്നും ആരെയും നാളിതു വരെ അകറ്റി നിർത്തിയിട്ടില്ല എന്നും മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണ ജനകം ആണെന്നും ഈ യോഗത്തിൽ ഉദാഹരങ്ങൾ ചൂട്ടിക്കാട്ടി വിശദീകരിക്കുക ഉണ്ടായി. ഒരു ഭാഗത്ത് നിന്നുകൊണ്ട് തികഞ്ഞ അസത്യ പ്രചാരണം നടത്തുകയും , അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുമ്പോൾ അസ്വസ്ഥമാകുകയും ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് യോജിച്ചതല്ല എന്നും യുണൈറ്റഡ് പാനൽ ചൂണ്ടിക്കാട്ടുന്നു.
ബഹ്റൈൻ കേരളിയ സമാജം തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ മത്സരം അല്ല . അതിനാൽ വിവിധ കക്ഷി രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ഉള്ളവരെല്ലാം ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിശാല താല്പര്യം മുൻനിർത്തി ഒന്നിച്ച് പോകുകയാണ് പതിവ് . എന്നാൽ എല്ലാവരും അവരവരുടെ പൊതു നിലപാടുകൾ ആവശ്യം വരുന്ന വേദികളിൽ ഉയർത്തിപ്പിടിക്കുകയും ചെയ്തു വരുന്നു.
ഇന്ന് രാഷ്ട്രീയ ചേരിതിരിവ് പറഞ്ഞു ആരോപണം ഉന്നയിക്കുന്നവരും ഇത്തരം വിവിധ ആശയക്കാരും ആയി ചേർന്ന് തന്നെ ആണ് മുൻകാല ഭരണം നടത്തിയിട്ടുള്ളത്. ആയതിനാൽ കള്ളപ്രചാരണവും , ആശയക്കുഴപ്പവും സൃഷ്ട്ടിച്ചുകൊണ്ടല്ല സമാജം പോലുള്ള ഒരു പൊതു വിശാല വേദിയിൽ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖ്കീകരിക്കാൻ, തെറ്റായ കള്ളപ്രചാരങ്ങളിൽ നിന്നും വ്യക്തി ഹത്യകളിൽ നിന്നും പിൻവാങ്ങി ഉന്നത മൂല്യങ്ങൾ ഉയർഎത്തിപിടിച്ചുകൊണ്ടുള്ള ഒരു പൊതു ജനാധിപത്യ പ്രക്രിയക്ക് എല്ലാവരും തയ്യാറാകണം എന്നും യൂണൈറ്റഡ് പാനൽ അഭ്യർത്ഥിച്ചു

