ഹ്‌റൈൻ കേരളീയ സമാജം 2016-2017 ഭരണസമിതിയുടെ ഫിനാലെ വിവിധ കലാപരിപാടികളോടെ മാര്ച്ച് 17ന് വെള്ളിയാഴ്‌ച്ച രാത്രി ക്ര്യത്യം 7.30 ന് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ അരങ്ങേറുമെന്നു ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ഫിനാലെയുടെ ഭാഗമായി കൊച്ചിൻ കലാഭവൻ താരങ്ങളായ കലാഭവൻ നവാസ് ,കലാഭവൻ നിയാസ് എന്നിവർ അവതരിപ്പിക്കുന്ന കോമഡി ഷോ ചടങ്ങിന് മാറ്റ് കൂട്ടുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം സമാജം കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.

കഴിഞ്ഞ ഒരു വര്ഷം ബഹ്റൈൻ കേരളീയ സമാജത്തിന്റെജ എല്ലാ പ്രവര്ത്തുനങ്ങളിലും ഭരണസമിതിയോട് സഹകരിക്കുകയും എല്ലാ പരിപാടികളിലും സജീവസാന്നിദ്ധ്യവുമായ മുഴുവൻ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നതായി സമാജം ഭരണ സമിതി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

ബഹ്‌റൈൻ കേരളീയ സമാജം ഭരണ സമിതി 2016-2017 ഫിനാലെയുടെ ഭാഗമായി അണിയിച്ചൊരുക്കുന്ന ഈ കലാവിരുന്ന് ആസ്വദിക്കുന്നതിനു എല്ലാ സമാജം കുടുംബാംഗങ്ങളെയും ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങള്ക്ക് സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി യെ 36129714 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്