ഹ്റൈൻ കേരളീയ സമാജം ഡി സി ബുക്‌സുമായി ചേര്ന്ന് കൊണ്ട് ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. മെയ് 17 മുതൽ 25 വരെ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് പത്തു ദിവസത്തെ അക്ഷരോത്സവവും,വിവിധങ്ങളായ സാഹിത്യ സാംസ്‌കാരിക പരിപാടികളും നടക്കുന്നതെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി രാജു ജോര്ജ്ജ് സമാജം ജനറൽ സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ വാർത്താ ക്കുറിപ്പിൽ അറിയിച്ചു.

സാഹിത്യ സാംസ്‌കാരിക മൂല്യങ്ങളുടെയും പുരോഗമന ആശയങ്ങളുടെയും മാതൃകാ സ്ഥാനമായി ബഹ്റൈൻ കേരളീയ സമാജം മാറിയതിനു പിന്നിൽ നിരവധി സാഹിത്യകാരന്മാരുടെ സാനിദ്ധ്യവും സംഭാവനകളുമുണ്ട്. അനേക തലമുറകൾ അക്ഷര പ്രകാശത്തെ നെഞ്ചോടു ചേർത്തതിന്റെ ആവേശകരമായ ചരിത്രമുണ്ട്. ഡി.സി ബുക്‌സ് ഇന്ത്യയിലെ പ്രമുഖ പ്രാസാധകാരായി മാറിയതിനു ശേഷം ഗള്ഫു് നാടുകളിൽ ഇത്രയും വലിയൊരു പുസ്തകോത്സവം ബഹറിനിൽ മാത്രമാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ഭാഷയുടെയും സാഹിത്യത്തിന്റെചയും കലയുടെയും സംസ്‌കാരത്തിന്റെയും സമൃദ്ധവായന സാധ്യമാകുന്നതാണ് സമാജം സംഘടിപിക്കുന്ന ദേശീയ പുസ്തകോത്സവം. വിവിധ കലാവിഷ്‌കാരങ്ങളും സാഹിത്യ മത്സരങ്ങളും സംവാദങ്ങളും ഓരോ ദിവസങ്ങളിലും നടക്കും.

സർഗാത്മക നവോന്മേഷത്തിന്റെ പത്ത് ദിനരാത്രങ്ങൾ സമ്മാനിക്കുന്ന അക്ഷര സംസ്‌കാരികോത്സവതിന്റെ ഉദ്ഘാടനം രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ ശശി തരൂരാണ നിർവഹിക്കുന്നത്. ദേശീയവും അന്തര്‌ദോശീയവുമായ എഴുത്തുകാർ സാംസ്‌കാരിക പ്രവർത്തികർ എന്നിവർ ഒന്നിടവിട്ട ദിവസങ്ങളിൽ പങ്കുകൊള്ളും. മലയാളത്തിനു പുറമേ ഇതര ഭാഷകളിൽ ഉള്ള പുസ്തകങ്ങൾ മേളയിൽ ഉണ്ടാകും. കുട്ടികൾക്കാ യി പ്രത്യേക സെഷനുകളും പ്രശ്‌നോത്തരികളും ഉണ്ടാകുമെന്നു സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ് അറിയിച്ചു.

ഡി.സലിം,(39125889) കൺവീനറും രാജഗോപാ ൽ (39450761) ജോയിന്റ് കൺവീനറുമായ ഇരുന്നൂറ്റി അമ്പതോളം പേരാണ് കമ്മിറ്റിയിൽ പ്രവര്ത്തിക്കുന്നത്.