- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവ്ജി-ബികെഎസ് ബാലകലോത്സവത്തിനു 29 ന് തുടക്കമാകും
ഗൾഫ് നാടുകളിൽ ഒരു സംഘടന സംഘടിപ്പിക്കുന്ന എറ്റവും വലിയ കലാമേളയെന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കുട്ടികളുടെ പ്രതിഭാസംഗമമായ ബികെഎസ്‌ദേവ്ജി ബാലകലോത്സവത്തിനുഏപ്രിൽ 29 നു തുടക്കമാകും. സമാജം അംഗങ്ങളുടെ കുട്ടികൾക്കൊപ്പം ബഹ്‌റൈൻ നിവാസികളായഎല്ലാ മലയാളികൾക്കും കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം നല്കുന്നു എന്നതാണ് കേരളീയസമാജം സംഘടിപ്പിക്കുന്ന ഈ കലോത്സവത്തിന്റെ സവിശേഷത. നൂറ്റിമുപ്പതിൽ പരം ഇനങ്ങളിൽ അഞ്ഞൂറോളം കുട്ടികൾ മാറ്റുരയ്ക്കുന്ന ഈ കലാമാമാങ്കം മെയ് 16 നു സമാപിക്കും. പോയ വർഷം ലോക പ്രശസ്ത നർത്തകികളായ ചിത്രവിശ്വേശ്വരനും ദീപ്തി ഓംചേരിയും വിധികർത്താക്കളായി എത്തുകയും വിധിനിർണയം നിർവ്വഹിക്കുകയും തുടർന്ന്മ ത്സരാർത്ഥികളുമായി സംവേദിക്കുകയും നിർദ്ദേശങ്ങൾ നല്കുന്നതിനുമുള്ള അവസരം ഒരുക്കുകയും ചെയ്തതിലൂടെ ഏറെജനശ്രദ്ധനേടിയിരുന്നു. അവരുടെ നിർദ്ദേശങ്ങൾ കൂടിപരിഗണിച്ച് ഈ വർഷം ചില ഇനങ്ങൾക്ക് കേരളസ്‌കൂൾ യുവജനോത്സവ മാനുവൽ നിബന്ധനകൾ പ്രകാരമുള്ള സമയദൈർഘ്യവും വിധി നിർണയരീതികളും പാലിച്ച് കാലോചിതമായ മാറ്റങ്ങൾ വരുത്തിയ

ഗൾഫ് നാടുകളിൽ ഒരു സംഘടന സംഘടിപ്പിക്കുന്ന എറ്റവും വലിയ കലാമേളയെന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കുട്ടികളുടെ പ്രതിഭാസംഗമമായ ബികെഎസ്‌ദേവ്ജി ബാലകലോത്സവത്തിനുഏപ്രിൽ 29 നു തുടക്കമാകും. സമാജം അംഗങ്ങളുടെ കുട്ടികൾക്കൊപ്പം ബഹ്‌റൈൻ നിവാസികളായഎല്ലാ മലയാളികൾക്കും കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം നല്കുന്നു എന്നതാണ് കേരളീയസമാജം സംഘടിപ്പിക്കുന്ന ഈ കലോത്സവത്തിന്റെ സവിശേഷത. നൂറ്റിമുപ്പതിൽ പരം ഇനങ്ങളിൽ അഞ്ഞൂറോളം കുട്ടികൾ മാറ്റുരയ്ക്കുന്ന ഈ കലാമാമാങ്കം മെയ് 16 നു സമാപിക്കും.
പോയ വർഷം ലോക പ്രശസ്ത നർത്തകികളായ ചിത്രവിശ്വേശ്വരനും ദീപ്തി ഓംചേരിയും വിധികർത്താക്കളായി എത്തുകയും വിധിനിർണയം നിർവ്വഹിക്കുകയും തുടർന്ന്മ ത്സരാർത്ഥികളുമായി സംവേദിക്കുകയും നിർദ്ദേശങ്ങൾ നല്കുന്നതിനുമുള്ള അവസരം ഒരുക്കുകയും ചെയ്തതിലൂടെ ഏറെജനശ്രദ്ധനേടിയിരുന്നു. അവരുടെ നിർദ്ദേശങ്ങൾ കൂടിപരിഗണിച്ച് ഈ വർഷം ചില ഇനങ്ങൾക്ക് കേരളസ്‌കൂൾ യുവജനോത്സവ മാനുവൽ നിബന്ധനകൾ പ്രകാരമുള്ള സമയദൈർഘ്യവും വിധി നിർണയരീതികളും പാലിച്ച് കാലോചിതമായ മാറ്റങ്ങൾ വരുത്തിയിട്ടിണ്ട് എന്ന സവിശേഷതയും ഉണ്ട്.
ഏപ്രിൽ 15 മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞതായും നേരിട്ടും ഓൺലൈനിലും അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഓരോ ഇനങ്ങളും വിലയിരുത്തുന്നതിനും വിധി നിർണയിക്കുന്നതിനും പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങളെ കേരളത്തിൽ നിന്നും ക്ഷണിക്കുന്നതിനും ബഹ്‌റൈനിൽ നിന്നും കണ്ടെത്തുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായും പുത്തൻ പ്രതീക്ഷകളും പുതുതാരോദയങ്ങളും ഈ കലോത്സവത്തിലൂടെ ഉയർന്ന് വരുമെന്നും പങ്കെടുക്കുന്ന എല്ലാ കുരുന്നു പ്രതിഭകൾക്കും അവരെ പരിശീലിപ്പിക്കുന്ന ഗുരുക്കന്മാർക്കും പിന്തുണ നല്കുന്ന രക്ഷിതാക്കൾക്കും ആശംസകൾ നേരുന്നതായും സമാജം പ്രസിഡന്റ് പിവിരാധാകൃഷ്ണപിള്ള പറഞ്ഞു.
സപ്തതിയുടെ നിറവിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ മുദ്രകൂട്ടി ചേര്ത്ത് രൂപകല്പന ചെയ്ത ബാലകലോത്സവം ലോഗോ പോയ വർഷത്തെ കലാതില കങ്ങൾക്കും കലാപ്രതിഭകൾക്കുമൊപ്പം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണപിള്ള.ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി എൻ കെവീരമണി, മറ്റു ഭരണസമിതി അംഗങ്ങൾ ബാലകലോത്സവം ജനറൽ കൺവീനർ പി എൻ മോഹൻ രാജ് എന്നിവർ പങ്കെടുത്തു.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21 ആയിരിക്കും. അപേക്ഷാ ഫോറവും നിബന്ധനകളും സമാജം ഹെൽ പ്‌ഡെസ്‌കിൽ നിന്ന് നേരിട്ടും സമാജം വെബ്‌സൈറ്റിൽ (www.bksbahrain.com) നിന്നും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക്ജനറൽ കൺവീനർ മോഹൻ രാജ് (39234535) മായിബന്ധപ്പെടുക.

