ഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സും ആയി ചേർന്ന് നടത്തുന്ന അന്തർദേശീയ പുസ്തക പുസ്തക-സാംസ്‌കാരികോത്സവം മെയ് 17 മുതൽ 27 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മെയ് 17 വൈകിട്ട് ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരന്മാർ അതിഥികളായി പങ്കെടുക്കുന്ന പുസ്തകോൽസവത്തോടുനുബന്ധിച്ച് ഒട്ടേറെ സാഹിത്യ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. പ്രമുഖ സാഹിത്യകാരന്മാർ നയിക്കുന്ന സാഹിത്യ ക്യാമ്പും ശില്പശാലയും ഇതിന്റെ ഭാഗമായി നടക്കും. ജിസിസി തല സാഹിത്യകാരന്മാരുടെ കൂട്ടായ്മയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യ ചർച്ചകൾ, സംവാദങ്ങൾ, സാഹിത്യ പ്രഭാഷണങ്ങൾ, പുസ്തക പ്രകാശനം, സാഹിത്യ ക്വിസ്, സാഹിത്യ രചന മത്സരങ്ങൾ , നിരൂപണങ്ങൾ തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികളും ഉണ്ടായിരിക്കും.

ഇതിന്റെ ഭാഗമായി ഏപ്രിൽ 23 ഞായർ വൈകിട്ട് 8 മണിക്ക് - അന്തർദേശീയ പുസ്തക ദിനത്തിൽ പുസ്തകോത്സവ ലോഗോ പ്രകാശനവും , വിളംബരവും നടക്കും. ബഹ്റൈൻ കേരളീയ സമാജത്തിൽ ചേരുന്ന വിളംബര യോഗത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്രയും നടക്കും.

ഇഷ്ടപ്പെട്ട പുസ്തകങ്ങൾ മുൻകൂർ ആയി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. പുസ്തക സംകാരിക ഉത്സവത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രെട്ടറി എൻ.കെ. വീരമണി എന്നിവർ അഭ്യർത്ഥിച്ചു..

കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ഡി സലിം, (39125889) കോ കോർഡിനേറ്റ ർ കെ.സി.ഫിലിപ്പ് 37789322 (ബി. കെ.എസ്. സാഹിത്യ വിഭാഗം സെക്രെട്ടറി) എന്നിവരെ വിളിക്കാവുന്നതാണ്.