ഹ്റൈൻ കേരളീയ സമാജം വിപുലമായ രീതിയിൽ മെയ്ദിനാഘോഷം സംഘടിപ്പിക്കുനതായി സമാജം പ്രസിഡന്റ്രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ലോക തൊഴിലാളി ദിനം ആയ മെയ് ഒന്ന് ബഹ്റൈൻ കേരളീയ സമാജം വളരെ വിപുലം ആയ രീതിയിൽ ആണ് ആഘോഷിച്ചു വരുന്നത്.

ബഹ്രൈനിലെ സാധാരണക്കാർ ആയ തൊഴിലാളികളുടെ വിപുലമായ പങ്കാളിത്വത്തിൽ ആണ് സമാജം മെയ് ദിനാഘോഷം സംഘടിപ്പിച്ചു വരുന്നത് .ഷാജൻ സെബാസ്‌റ്യൻ ജനറൽ കൺവീനറും മനോജ് സുരേന്ദ്രൻ, ആഷ്‌ലി കുര്യൻ എന്നിവർ ജോയിന്റ് കൺ വീനറും, സമാജം അസിസ്റ്റന്റ് സെക്രട്ടറി മനോഹരൻ പാവറട്ടി കോർഡിനെറ്റരും ആയ വിപുലമായ സംഘാടക സമിതി ഇതിനായി രൂപീകരിച്ചിട്ടുണ്ട്.

മെയ് ഒന്നിന് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ചു രാവിലെ 9 മണി മുതൽ വിപുലമായ മെഡിക്കൽ ക്യാമ്പ് ഇതിന്റ്‌റെ ഭാഗമായി നടക്കും. വിവിധ സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പടെ 25 ഓളം ഡോക്ടരന്മാരും. മറ്റു മെഡിക്കൽ സ്റ്റാഫ്കളും രാവിലെ മുതൽ തന്നെ സേവനം ആരംഭിക്കും. സമാജ അംഗഭേദമന്യെ തന്നെ എല്ലാവര്ക്കും മെഡിക്കൽ ക്യാമ്പിലും മറ്റു അനുബന്ധ പരിപാടികളും പങ്കെടുക്കാവുന്നത് ആണ്.

ബഹ്‌റൈനിൽ വിവിധ തൊഴിൽ സ്ഥാപനങ്ങളിലും മറ്റു തൊഴിലിടങ്ങളിലും പണിയെടുക്കുന്ന മലയാളികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്, മലയാള ചലച്ചിത്ര ഗാനം( കരോക്കെ), ഹിന്ദി, തമിഴ് ചലച്ചിത്ര ഗാനം( കരോക്കെ), ,സമൂഹ ഗാനം (ഹിന്ദി മലയാളം & തമിഴ്- കരോക്കെ), നാടൻ പാട്ട് (കരോക്കെ) സിനിമാറ്റിക് ഡാന്‌സ്ഗ, ചിത്ര രചന, മോണോ ആക്റ്റ് (ഹിന്ദി മലയാളം & തമിഴ്) ,വടംവലി എന്നിവയിലാണ് മത്സരങ്ങൾ നടക്കുക

ബഹ്രൈനിലെ പ്രധാന കമ്പനികളിൽ നിന്നും ഇതിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ വാഹന സൗകര്യവും ഉച്ച ഭക്ഷണവും എര്‌പ്പെടുത്തും. തൊഴിലാളി കളുടെ വിവിധ കലാമത്സരങ്ങളും , വൈവിധ്യമാർന്ന കലാപരിപാടികളും ഇതിന്റ്‌റെ ഭാഗം ആയി നടക്കും .

കൂടാതെ മെയ് 1 ന് വൈകുനേരം സഹൃദയ പയ്യന്നൂർ അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും ദ്രിശ്യാവിഷ്‌കാരങ്ങളും, ഷീന ചന്ദ്രദാസിന്റെ നാടൻ പാട്ടുകളുടെ നൃത്താവിഷ്‌കാരവും ,സമാജം കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കലോത്സവമത്സരത്തിനായുള്ള അപേക്ഷാഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് .അപേക്ഷാഫോറം സമാജം ഓഫീസിൽ നിന്നും ലഭ്യമാണ് . വ്യക്തിഗതമായോ തൊഴിൽ സ്ഥാപനത്തെ പ്രതിനിധീകരിച്ചോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ ഏപ്രിൽ 27 നു മുമ്പായി സമാജം ഓഫീസിൽ നൽകേണ്ടതാണ്. മെയ് ഒന്നിന് വൈകിട്ട് നടക്കുന്ന മെയ് ദിന സന്ദേശസമ്മേളനത്തിൽ വെച്ചു മത്സര വിജയികൾക്ക് സമ്മാനം നല്കും. തൊഴിലാളികൾക്ക് ഇടയിൽ പ്രവര്ത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവര്ത്തകരെ ഈ ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജം ആദരിക്കും . കൂടുതൽ വിവരങ്ങൾക്ക്39848091, 39185185, 39612002, 39055574 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.