- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ് -ഡി സി അന്തരാഷ്ട്ര പുസ്തകോത്സവം; ശശി തരൂർ ഉദ്ഘാടകനാകും
ബഹറിൻ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ബി കെ എസ് -ഡി സി അന്തരാഷ്ട്ര പുസ്തകോത്സവം ഇന്ന് രാത്രി 7 30 നു കേരള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും നയതന്തത്രക്ഞ്‌നുമായ ശശി തരുർ എം പി ഉത്ഘാടനം ചെയ്യും. പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന സാംസ്‌കാരികോൽസവത്തിനും പുസ്തകമേളയ്ക്കുമാണ് ഇത്തവണ ബഹ്രൈൻ സാക്ഷ്യം വഹിക്കുന്നത്. ശശി തരൂർ തന്റെ പ്രസിദ്ധ്മായ ആൻ ഇറ ഒഫ് ഡാർക്ക്‌നെസ്സ് - ദ ബ്രിട്ടീഷ് എമ്പയർ ഇൻ ഇന്ത്യ എന്ന പുസ്തകതിന്റെ മലയാളം പരിഭാഷ ഈ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്യും. 'സമ്രാജിത്വത്തിന്റെ ഇരുണ്ട യുഗം ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും . ഇംഗളണ്ടിൽ ചെയ്ത ഈ പ്രഭാഷണം ഇതിനോടകം സൈബർ മീഡിയായിൽ വൻപ്രചാരം നേടിയിരുന്നു .ചൂടേറിയ വാർത്താ സാനിദ്ധ്യങ്ങളീലൂടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ശശി തരൂറിന്റെ ബഹ്്‌റൈൻ സന്ദർശനം വളരെ ആകാംക്ഷയോടെയാണ് പ്രവാസി സമൂഹം ഉറ്റ് നോക്കുന്നത്. രണ്ടാം ദിവസമായ വ്യാഴഴ്ച വൈകുന്നേരം ലോകപ്രശസ്ത പരിസ്തിതി പ്രവർത്തക വന്ദനാ ശിവ അതിഥിയായെത
ബഹറിൻ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ബി കെ എസ് -ഡി സി അന്തരാഷ്ട്ര പുസ്തകോത്സവം ഇന്ന് രാത്രി 7 30 നു കേരള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും നയതന്തത്രക്ഞ്‌നുമായ ശശി തരുർ എം പി ഉത്ഘാടനം ചെയ്യും. പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന സാംസ്‌കാരികോൽസവത്തിനും പുസ്തകമേളയ്ക്കുമാണ് ഇത്തവണ ബഹ്രൈൻ സാക്ഷ്യം വഹിക്കുന്നത്.
ശശി തരൂർ തന്റെ പ്രസിദ്ധ്മായ ആൻ ഇറ ഒഫ് ഡാർക്ക്‌നെസ്സ് - ദ ബ്രിട്ടീഷ് എമ്പയർ ഇൻ ഇന്ത്യ എന്ന പുസ്തകതിന്റെ മലയാളം പരിഭാഷ ഈ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്യും. 'സമ്രാജിത്വത്തിന്റെ ഇരുണ്ട യുഗം ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും . ഇംഗളണ്ടിൽ ചെയ്ത ഈ പ്രഭാഷണം ഇതിനോടകം സൈബർ മീഡിയായിൽ വൻപ്രചാരം നേടിയിരുന്നു .ചൂടേറിയ വാർത്താ സാനിദ്ധ്യങ്ങളീലൂടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ശശി തരൂറിന്റെ ബഹ്്‌റൈൻ സന്ദർശനം വളരെ ആകാംക്ഷയോടെയാണ് പ്രവാസി സമൂഹം ഉറ്റ് നോക്കുന്നത്.
രണ്ടാം ദിവസമായ വ്യാഴഴ്ച വൈകുന്നേരം ലോകപ്രശസ്ത പരിസ്തിതി പ്രവർത്തക വന്ദനാ ശിവ അതിഥിയായെത്തും രാത്രി എട്ടു മണിക്ക് വന്ദനാ ശിവയുടെ പ്രഭാഷണത്തെ തുടർന്ന് മുഖമുഖം പരിപാടിയും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ബഹ്രൈനിലെ എഴുത്തുകാർക്കായി ചെറുകഥാ മൽസരം സംഘടിപ്പിക്കുന്നു. സമ്മാനാർഹർക്ക് ക്യാഷ് അവാർഡും നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ബി എസ് വാര്യർ, കെ എസ് രവികുമാർ, മനോജ് കുറൂർ എന്നിവർ മുഖ്യാതിഥികളായ് എത്തും. സാഹിത്യ ക്വസ്സ്, കവിതാ സായാഹ്നം, സാഹിത്യക്യാമ്പ് എന്നിവ ഇത്തവണത്തെ സാഹിത്യോൽസവത്തിനു മാറ്റ് കൂട്ടുന്നു.
ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനായിരത്തോളം ടൈറ്റിലുകളിലായി പത്ത് ലക്ഷത്തോളം പുസ്തകങ്ങളാണ് ഇത്തവണ പ്രദർശനത്തിനെത്തുന്നത്. ബാലസാഹിത്യ പുസ്തകങ്ങൾ, കവിതകൾ ചെറുകഥകൾ , നോവലുകൾ, പൊതുവിജ്ഞാന പുസ്തകങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ പുസ്തക കോർണറുകൾ ഒരുക്കിയിട്ടുണ്ട്. പുസ്തക പ്രേമികൾക്ക് പുതിയ പുസ്തകങ്ങൾ കാണാനും വാങ്ങാനും ലഭിക്കുന്ന ഈ അസുലഭാവസരത്തെ ഏവരും വിനിയോഗിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.