ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റിനു നാളെ തുടക്കമാവും നോർക്ക സിഇഒയും പ്രശസ്ഥ ഇന്റർനാഷണൽ അമ്പയറുമായ ഡോ: കെ എൻ രാഘവൻ ഔദ്യോഗിക ചടങ്ങ് രാത്രി 8 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

നാല്പതോളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചു.ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഫ്‌ലഡ് ലൈറ്റുകളും മറ്റു അനുബന്ധ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ടൂർ ഗെയിംസ് സെക്രട്ടറി നൗഷാദ് എം ടി. അറിയിച്ചു.

ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ആസ്വദിക്കുന്നതിന് എല്ലാ കായിക പ്രേമികളെയും ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.