- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ കേരളീയ സമാജം പരിസ്ഥിതി ദിനമാചരിച്ചു
ലോക പരിതസ്ഥിതി ദിനത്തോടനുബന്ധിച്ച് ബഹറിൻ കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് തുടക്കം കുറിച്ചു. സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള ആദ്യത്തെ ഞാവൽ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മനോഹരൻ പാവറട്ടി, പ്രശസ്ത നാടകപ്രവർത്തകനും, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ ഗിരീഷ് സോപാനം, ഡോക്ടർ മനോജ്, എബ്രഹാം സാമുവേൽ എന്നിവരും ഓരോ തൈകൾ നട്ടുകൊണ്ട് ലോക പരിതസ്ഥി ദിനത്തിന്റെ ഭാഗമായി. ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബഹറിൻ മലയാളി കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ബാൽക്കണിയിലും, ടെറസിലും പച്ചക്കറി തോട്ടം നിർമ്മിക്കുകവഴി വീട്ടുപയോഗത്തിനായി നല്ല പച്ചക്കറികൾ വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടായ്മ രൂപീകരിച് പ്രവർത്തനം തുടങ്ങുമെന്ന് പ്രസിഡന്റ് പി. വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
ലോക പരിതസ്ഥിതി ദിനത്തോടനുബന്ധിച്ച് ബഹറിൻ കേരളീയ സമാജം ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് തുടക്കം കുറിച്ചു. സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള ആദ്യത്തെ ഞാവൽ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മനോഹരൻ പാവറട്ടി, പ്രശസ്ത നാടകപ്രവർത്തകനും, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ ഗിരീഷ് സോപാനം, ഡോക്ടർ മനോജ്, എബ്രഹാം സാമുവേൽ എന്നിവരും ഓരോ തൈകൾ നട്ടുകൊണ്ട് ലോക പരിതസ്ഥി ദിനത്തിന്റെ ഭാഗമായി.
ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബഹറിൻ മലയാളി കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ബാൽക്കണിയിലും, ടെറസിലും പച്ചക്കറി തോട്ടം നിർമ്മിക്കുകവഴി വീട്ടുപയോഗത്തിനായി നല്ല പച്ചക്കറികൾ വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടായ്മ രൂപീകരിച് പ്രവർത്തനം തുടങ്ങുമെന്ന് പ്രസിഡന്റ് പി. വി.രാധാകൃഷ്ണപിള്ള അറിയിച്ചു.