ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ ഓർമ്മ ദിവസമായ ജൂൺ 19 ന് ഗ്രന്ഥശാല വകുപ്പ് വായനാ ദിനാമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം വായന ശാലയുടെ നേതൃത്വത്തിൽ ജൂൺ 21, 22 തീയതികളിൽ വായനാ ദിനാചരണവും, മത്സരങ്ങളും സംഘടിപ്പിക്കുന്നു.

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ പുതു തലമുറയ്ക്ക് വായനാ സംസ്‌കാരത്തിന്റെ പ്രാധാന്യം ലക്ഷ്യബോധം എന്നിവയുടെ ബോധവല്ക്കതരണമാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു.

ഒന്ന് മുതൽ പത്തു വരെയുള്ള കുട്ടികള്ക്ക് ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കഥ പറച്ചിൽ പത്ര പാരായണം ,' വാക്കും പൊരുളും' എന്ന പേരിൽ മലയാള സാഹിത്യ പ്രശ്‌നോത്തരി എന്നീ മത്സരങ്ങൾ നടത്ത പ്പെടുമെന്ന് ലൈബ്രേറിയൻ വിനയചന്ദ്രൻ അറിയിച്ചു

കൂടുതൽ വിവരങ്ങള്ക്ക് കൺ വീനർ രാജേഷ് നാരായണൻ3300836 ജോയിന്റ് കൺ വീനർ ബാബു ശ്രീധർ 39163509 ദിവ്യ സദാശിവൻ 33032558 എന്നിവരെ വിളിക്കാവുന്ന്താണ്