ഹ്റൈൻ കേരളീയ സമാജം അതിന്റെ സപ്തതിയാഘോഷ ത്തോടനുബന്ധിച്ചു നടപ്പിലാക്കുന്ന സൗജന്യ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ വീട് ആലപ്പുഴ ജില്ലയിൽ കാർത്തിക പ്പള്ളി താലൂക്കിൽ ,പത്തിയൂർ വില്ലേജിൽ പത്തിയൂർ പഞ്ചായത്തിൽ വിജിത വിജയനും കുടുംബത്തിനും നൽകികൊണ്ടുള്ള ഔദ്യോഗിക ചടങ്ങ് മുഖ്യമന്ത്രിപിണറായി വിജയന്റെ ചേംബറിൽ വച്ച് നടന്നു.

ബഹ്റൈൻ കേരളീയ സമാജത്തിന്റെ സാന്ത്വനസ്പർശം കേരളത്തിലേക്കും കൂടുതൽ വ്യാപിപ്പിക്കണം എന്ന ഉദ്ദേശത്തിന്റെ ഭാഗമായാണ് നിർധനർക്കുള്ള ഒരു ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുന്നത് എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.

കേരള മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ച് നടന്ന ചടങ്ങിൽ കായകുളം എം എൽ എ ശ്രീമതി പ്രതിഭാഹരി , ആർക്കിടെക്റ്റ് ശങ്കർ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീപി.വി രാധാകൃഷ്ണ പിള്ള എന്നിവർ സംബന്ധിച്ചു.