ഹ്റൈൻ കേരളീയ സമാജത്തിന്റെ ഈദ് ആഘോഷ പരിപാടികൾ വിവിധ കലാ പരിപാടികളോടെ ജൂൺ 27 ന് രാത്രി 7 മണിക്ക് നടത്തപ്പെടുമെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ്ജ് ജനറൽസെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.ട

ഐഡിയ സ്റ്റാർ സിംഗർ ഫയിം ശ്രീനാഥ്, ബഹ്‌റിനിലെ അറിയപ്പെടുന്ന ഗായിക വിജിത ശ്രീജിത്ത് തുടങ്ങിയവർ അവതരിപ്പിക്കുന്ന സംഗീത നിശ ഈദ് ആഘോഷങ്ങൾക്ക് മിഴിവേകുമെന്നു സംഘാടകർ അറിയിച്ചു.

ഔറ ടീം അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ് , ആയുഷി വർമ്മയുടെ കൊറിയോ ഗ്രാഫിയിൽ അവതരിപ്പിക്കപ്പെടുന്ന 'സൂഫി കഥക്' . അഭിരാമി സഹരാജനും സംഘവും അണിയിച്ചോരുക്കുന്ന ഫ്യൂഷൻ ഡാൻസ് ,ആശാ മോൻ കൊടുങ്ങല്ലൂരിന്റെ രചനയിൽ ദിനേശ് കുറ്റിയിൽ സംവിധാനം നിർവ്വഹിച്ച 'സഫർ' ചിത്രീകരണം ,പ്രേമൻ ചാലക്കുടിയുടെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ഒപ്പന , അറബിക് ഡാൻസ്, കെ എം.സി.സി. ബഹ്റൈൻ അവതരിപ്പിക്കുന്ന കോൽക്കളി തുടങ്ങി വ്യത്യസ്ഥതയാർന്ന പരിപാടികളാണ് ബഹ്‌റിനിലെ കലാസംഗീത ആസ്വാദകർക്കായി ഒരുക്കിയിട്ടുള്ളത് എന്ന് സമാജം കലാ വിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലരോത്ത് അറിയിച്ചു.

ബഹ്റൈൻ കേരളീയ സമാജം കലാ വിഭാഗത്തിന്റെ പ്രവർത്തന ഉദ്ഘാടനവും അന്നേ ദിവസം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലരോത്ത് 36164417, കലാ വിഭാഗം കൺവീനർ വാമദേവൻ 39441016, ഈദ് ആഘോഷ കമ്മിറ്റി കൺവീനർ ഷാഫിപറകാട്ട 39464958 എന്നിവരെ വിളിക്കാവുന്നതാണ്.