- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ലൈബ്രറി വിംഗിന്റെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി
വായനാദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ലൈബ്രറിവിംഗിന്റെ ആഭിമുഖ്യത്തിൽ ജൂൺ 22-ന് പി.എൻ പണിക്കർ അനുസ്മരണം നടത്തി. പ്രസാദ്ചന്ദ്രൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, ലൈബ്രേറിയൻ വിനയചന്ദ്രൻ സ്വാഗതവും, സമാജം ആക്ടിങ് പ്രസിഡണ്ട് ആഷ്‌ലി ജോർജ്, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ ആശംസകളും ലൈബ്രറി കൺവീനർ ദീലിഷ്‌കുമാർ നന്ദിയും രേഖപ്പെടുത്തി. പ്രസ്തുത പരിപാടിയുടെ ഭാഗമായി ഒന്നുമുതൽ പത്ത് വരെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങൾ ജൂൺ 21, 22 തീയതികളിൽ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു. ആറു ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ തൊണ്ണുറോളം കുട്ടികൾ പങ്കെടുത്തതായി വായനാദിനാചരണത്തിന്റെ കൺവീനർ രാജേഷ് നാരായണൻ പറഞ്ഞു. മലയാളസാഹിത്യവും കടങ്കഥകളും ഉൾപ്പെട്ട വാക്കും പൊരുളുമെന്ന മത്സരവും ഒരു ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കഥപറച്ചിലും വ്യത്യസ്തത കൊണ്ട് മികച്ചുനിന്നു എന്ന് പല രക്ഷിതാക്കളും അഭിപ്രായപെട്ടു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ തുടർന്നും ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത
വായനാദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ലൈബ്രറിവിംഗിന്റെ ആഭിമുഖ്യത്തിൽ ജൂൺ 22-ന് പി.എൻ പണിക്കർ അനുസ്മരണം നടത്തി. പ്രസാദ്ചന്ദ്രൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, ലൈബ്രേറിയൻ വിനയചന്ദ്രൻ സ്വാഗതവും, സമാജം ആക്ടിങ് പ്രസിഡണ്ട് ആഷ്‌ലി ജോർജ്, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ ആശംസകളും ലൈബ്രറി കൺവീനർ ദീലിഷ്‌കുമാർ നന്ദിയും രേഖപ്പെടുത്തി.
പ്രസ്തുത പരിപാടിയുടെ ഭാഗമായി ഒന്നുമുതൽ പത്ത് വരെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങൾ ജൂൺ 21, 22 തീയതികളിൽ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു. ആറു ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ തൊണ്ണുറോളം കുട്ടികൾ പങ്കെടുത്തതായി വായനാദിനാചരണത്തിന്റെ കൺവീനർ രാജേഷ് നാരായണൻ പറഞ്ഞു.
മലയാളസാഹിത്യവും കടങ്കഥകളും ഉൾപ്പെട്ട വാക്കും പൊരുളുമെന്ന മത്സരവും ഒരു ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കഥപറച്ചിലും വ്യത്യസ്തത കൊണ്ട് മികച്ചുനിന്നു എന്ന് പല രക്ഷിതാക്കളും അഭിപ്രായപെട്ടു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ തുടർന്നും ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുമെന്ന് വിനയചന്ദ്രൻ അറിയിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾ (1st ,2nd ,3rd ക്രമത്തിൽ)
കഥപറച്ചിൽ ഗ്രൂപ്പ് 1 : നക്ഷത്രരാജ്, പൂജിത്ത്, നിഹ ഖദീജ.
കഥപറച്ചിൽ ഗ്രൂപ്പ് 2: നിവേദിതശ്രീജിത്ത്, ചിന്മയിദിനേശൻ, ഫാത്തിമ നെഹല നഫീഷ്
പത്രപാരായണം ഗ്രൂപ്പ് 1: നന്ദനഉണ്ണികൃഷ്ണൻ, ദേവികസുരേഷ്, കൃഷ്ണ ആർ നായർ
പത്രപാരായണം ഗ്രൂപ്പ് 2: ഗായത്രി വിപിൻ, വർഷ സുരേഷ്, ഗൗരി വി. കർത്ത.
വാക്കും പൊരുളും ഗ്രൂപ്പ് 1: നന്ദന ഉണ്ണികൃഷ്ണൻ, ദേവഗംഗ സനിൽ ചന്ദ്രൻ, ആദിത്യ വിപിൻ
വാക്കുംപൊരുളും ഗ്രൂപ്പ് 2: ഗായത്രി വിപിൻ, കാർത്തിക സുരേഷ്, ആദിത്യ പത്മകുമാർ
മൽസരത്തിൽ പങ്കെടുത്ത എല്ലാകുട്ടികൾക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്തു. വിധികർത്താക്കളുടെ മത്സരങ്ങളെ കുറിച്ചുള്ള അവലോകനവും പ്രവാസി എഴുത്തുകാരായ ദീപ സനിൽ, ഋതിൻ രാജ് എന്നിവർ അവതരിപ്പിച്ച കവിതയും ചടങ്ങിനു മിഴിവേകി. ദീപ ജയചന്ദ്രൻ പരിപാടിയുടെ അവതാരകയും ആയിരുന്നു.