- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ്സ് സമ്മർക്യാമ്പ്-കളിക്കളം-2017 ഉദ്ഘാടനം നാളെ ശനിയാഴ്‌ച്ച
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പിന്റെ ഈ വർഷത്തെ ഔദ്യോഗിക ഉദ്ഘാടനം നാളെ ശനിയാഴ്‌ച്ച ( 01.07.2017) രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ നടക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽസെക്രട്ടറി എൻ കെ വീരമണി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കുന്നിമണി ചെപ്പ് അവതരിപ്പിക്കുന്ന സമൂഹ ഗാനവും ഭരതശ്രീ രാധാകൃഷ്ണൻ മാസ്റ്റ്‌റുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ഉണ്ടായിരിക്കും.ജൂലൈ 2 മുതൽ ഓഗസ്റ്റ്18 വരെ ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ക്യാമ്പ് ആണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ക്യാമ്പിനു നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത് കേരളത്തിൽ ഏറെ അറിയപ്പെടുന്ന ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറും, ചിത്രകാരനും, നാടകരചയിതാവ്, നാടക സംവിധായകാൻ, ടെലിവിഷൻ അവതാരകൻ ,എന്നീ നിലകളിൽ മികവ്‌തെളിയിച്ച കലാധ്യാപകൻകൂടി ആയിരുന്ന ചിക്കൂസ്ശിവനും അദ്ദേഹത്തിന്റെ ഭാര്യ രാജി ശിവനും ആണ്.മനോഹരൻ പാ
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പിന്റെ ഈ വർഷത്തെ ഔദ്യോഗിക ഉദ്ഘാടനം നാളെ ശനിയാഴ്‌ച്ച ( 01.07.2017) രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ നടക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽസെക്രട്ടറി എൻ കെ വീരമണി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുന്നിമണി ചെപ്പ് അവതരിപ്പിക്കുന്ന സമൂഹ ഗാനവും ഭരതശ്രീ രാധാകൃഷ്ണൻ മാസ്റ്റ്‌റുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ഉണ്ടായിരിക്കും.ജൂലൈ 2 മുതൽ ഓഗസ്റ്റ്18 വരെ ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ക്യാമ്പ് ആണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ വർഷത്തെ ക്യാമ്പിനു നേതൃത്വം കൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത് കേരളത്തിൽ ഏറെ അറിയപ്പെടുന്ന ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറും, ചിത്രകാരനും, നാടകരചയിതാവ്, നാടക സംവിധായകാൻ, ടെലിവിഷൻ അവതാരകൻ ,എന്നീ നിലകളിൽ മികവ്‌തെളിയിച്ച കലാധ്യാപകൻകൂടി ആയിരുന്ന ചിക്കൂസ്ശിവനും അദ്ദേഹത്തിന്റെ ഭാര്യ രാജി ശിവനും ആണ്.മനോഹരൻ പാവറട്ടി,കോഓർഡിനേറ്ററും,ശ്രീമതി .ജയരവികുമാർ ക്യാമ്പ്കൺവീനറുമായുള്ള കമ്മറ്റിയാണ്‌സമ്മർ ക്യാമ്പിനു നേതൃത്വം കൊടുക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടി 39848091. ജയരവികുമാർ36782497 എന്നിവരെ വിളിക്കാവുന്നതാണ്.