- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി 'കഥയരങ്ങ് ശ്രദ്ധേയമായി
മനാമ :ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിച്ച 'കഥയരങ്ങ് ' വർത്തമാനകാലയാള ചെറുകഥയുടെ സവിശേഷതകൾ വിശകലനം ചെയ്യുന്ന സജീവ ചർച്ചാവേദിയായി. മലയാള ചെറുകഥയുടെ സംഭവബഹുലമായ 125 വർഷങ്ങൾ മലയാളത്തിനു നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണെന്ന് പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. അതിന് ബഹ്‌റൈൻ പ്രവാസികളും തങ്ങളുടേതായ കാണപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, വരും ദിനങ്ങളിൽ സമാജം സാഹിത്യ വേദി, ക്യാമ്പുകളടക്കം നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ എഴുത്തുകാരുടേയും സാഹിത്യ തൽപരരുടേയും പൊതു ഇടമായി സാഹിത്യ വേദിയെ വിപുലപ്പെടുത്തുമെന്ന് സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി പറഞ്ഞു. എഴുത്തുകാർ തങ്ങളുടെ ജീവിത പരിസരങ്ങളിലെ യാദ്ധാർത്ഥ്യങ്ങളെ തങ്ങളുടെ എഴുത്തിൽ പ്രതിഫലിപ്പിക്കേണ്ടതിനെപ്പറ്റി സാഹിത്യ വിഭാഗം സെക്രട്ടറി കെ സി ഫിലിപ്പ് സംസാരിച്ചു..കഥയരങ്ങിൽ മലയാളത്തിലെ പ്രശസ്തമായ നാലു കഥകൾ അവതരിപ്പിക്കുകയുണ്ടായി. രൂപപരിണാമം ഒരു ആഖ്യാന തന്ത്രമായി ഉപയോഗിച്ച് വലിയ രാഷ്ട്രീയ ചരിത്ര
മനാമ :ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിച്ച 'കഥയരങ്ങ് ' വർത്തമാനകാലയാള ചെറുകഥയുടെ സവിശേഷതകൾ വിശകലനം ചെയ്യുന്ന സജീവ ചർച്ചാവേദിയായി.
മലയാള ചെറുകഥയുടെ സംഭവബഹുലമായ 125 വർഷങ്ങൾ മലയാളത്തിനു നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണെന്ന് പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. അതിന് ബഹ്‌റൈൻ പ്രവാസികളും തങ്ങളുടേതായ കാണപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, വരും ദിനങ്ങളിൽ സമാജം സാഹിത്യ വേദി, ക്യാമ്പുകളടക്കം നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനിലെ എഴുത്തുകാരുടേയും സാഹിത്യ തൽപരരുടേയും പൊതു ഇടമായി സാഹിത്യ വേദിയെ വിപുലപ്പെടുത്തുമെന്ന് സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി പറഞ്ഞു. എഴുത്തുകാർ തങ്ങളുടെ ജീവിത പരിസരങ്ങളിലെ യാദ്ധാർത്ഥ്യങ്ങളെ തങ്ങളുടെ എഴുത്തിൽ പ്രതിഫലിപ്പിക്കേണ്ടതിനെപ്പറ്റി സാഹിത്യ വിഭാഗം സെക്രട്ടറി കെ സി ഫിലിപ്പ് സംസാരിച്ചു.
.
കഥയരങ്ങിൽ മലയാളത്തിലെ പ്രശസ്തമായ നാലു കഥകൾ അവതരിപ്പിക്കുകയുണ്ടായി. രൂപപരിണാമം ഒരു ആഖ്യാന തന്ത്രമായി ഉപയോഗിച്ച് വലിയ രാഷ്ട്രീയ ചരിത്ര സാമൂഹ്യ സത്യങ്ങൾ മുന്നോട്ട് വച്ച കഥയാണ് ഓ വി വിജയന്റെ അരിമ്പാറ എന്ന് ഈ കഥ അവതരിപ്പിച്ച കൃഷ്ണ കുമാർ പറഞ്ഞു.
സക്കറിയയുടെ അറുപത് വാട്‌സിന്റെ സൂര്യൻ എന്ന കഥ ബാജി ഓടംവേലിയും, പി വി ഷാജികുമാറിന്റെ ഉള്ളാൾ എന്ന കഥ അജിത് അനന്തപുരിയും, ടി പത്മനാഭന്റെ മരയ എന്ന കഥ ജോസ് ആന്റണിയും അവതരിപ്പിച്ചു.മലയാള കഥയുടെ ഭാവപരിണാമങ്ങൾ എന്ന വിഷയത്തിൽ അനിൽ വേങ്കോട് സംസാരിച്ചു, കഥയുടെ രൂപത്തിലും ഭാവത്തിലും വരുന്ന മാറ്റങ്ങൾ, യാദ്ധാർത്ഥ്യത്തെ അറിയുന്നതിൽ മനുഷ്യൻ കൈവരിക്കുന്ന ആഴങ്ങളാൽ മാറി മാറി വരുന്നതാണെന്നും ,റിയിലിസത്തിൽ നിന്ന് ആധുനികതയിലേക്കും അവിടെ നിന്ന് ഉത്തരാധുനികതയിലേക്കും കഥ മാറിയത് അതുവരെ ചിത്രീകരിക്കാൻ കഴിയാതെ പോയ യാദ്ധാർത്ഥ്യത്തെ ചിത്രീകരിക്കാൻ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സാഹിത്യ വേദി കൺവീനർ വിജു കൃഷ്ണൻ മോഡറേറ്ററായിരുന്നു.ബാലചന്ദ്രൻ കൊന്നക്കാട് നന്ദി രേഖപ്പെടുത്തി.