ലയാളത്തനിമയാർന്ന കലാരൂപങ്ങൾ കോർത്തിണക്കിയ പഴമയും പുതുമയുമാർന്ന കലാവിരുന്നോടെബഹ്‌റൈൻ കേരളീയ സമാജത്തിൽ കളിക്കളം 18ന്; മലയാളത്തനിമയാർന്ന കലാരൂപങ്ങൾ കോർത്തിണക്കിയ പഴമയും പുതുമയുമാർന്ന കലാവിരുന്നുകൾ അരങ്ങിലെത്തുംത്തിൽ നടന്നു വരുന്ന അവധിക്കാല ക്യാമ്പ് .ഓഗസ്റ്റ് 18ന് സമാപിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,സമാജം ജനറല്‌സെകക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

നാടിന്റെയും പ്രകൃതിയുടെയും നന്മ വിളിച്ചോതുന്ന വിവിധങ്ങളായ കലാദൃശ്യങ്ങളോടെയുള്ള നൃത്തശിൽപ്പങ്ങളും,ഗുണപാഠസന്ദേശങ്ങളും ,ഉൾക്കൊള്ളുന്ന കഥകൾക്ക് രംഗഭാക്ഷ യൊരുക്കുന്ന ചിത്രീകരണങ്ങളും സംയോജിപ്പിച്ച് 170 ൽ പരം കുട്ടികൾ അരങ്ങിലൊരുക്കുന്ന ദൃശ്യവിരുന്നിന്റെ പരിശീലനമാണ് ആരംഭിച്ചിട്ടുള്ളത് കളിക്കളത്തിന്റെ സുതാര്യമായ പ്രവർത്തനങ്ങൾക്ക് വേണ്ടി പരിശീലനത്തിനായി വ്യത്യസ്ത്ഥ സമയമാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്.

താരാട്ടുപാട്ടിന്റെ നിറ സംഗീതമായ 'ഓമനത്തിങ്കൾ കിടാവോ '' മണ്ണിന്റെ മക്കളുടെ തനത് നൃത്തരൂപമായ കൊയ്ത്തുപാട്ടും മറ്റും നാട്യരൂപത്തിലെത്തുമ്പോൾ സൗഹൃദത്തിന്റെ കഥ പറയുന്ന 'മണ്ണാങ്കട്ടയും കരിയിലയും ' മരങ്ങളുടെ ആവശ്യകതയെ ചൂണ്ടുന്ന 'ചക്കരമാമ്പഴം ' ഓണത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന 'ഉത്രാടരാത്രിയും ' കേരനിരകളാടുന്ന മലയാളക്കരയുടെ ശംഖൊലിയും ഒടുവിൽ നാളെയുടെ കാഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്ന ദൃശ്യവിരുന്നോടെ കുട്ടികൾ അരങ്ങിലേറും.

ജൂലൈ 01 മുതൽ കളിക്കളത്തിൽ പരിശീലനം നേടിവരുന്ന കുട്ടികൾ തന്നെയാണ് കലാവിരുന്നിന്റെ മുഖ്യ അണിയറക്കാരെന്നതും മറ്റൊരു സവിശേഷതയാണ്.ഇതോടൊപ്പം ക്യാമ്പിന്റെ ഭാഗമായുള്ള കായികവിനോദങ്ങൾ , സ്റ്റേജ് ഷോകൾ, കൗതുകകരമായ മാസ്‌ക്‌ഡേ , വിനോദകരമായ ജിംഖാന മത്സരങ്ങൾ എന്നിവ കളിക്കളത്തിലെ ഉത്സവകാഴ്ചകളായി തുടർന്ന് വരുന്നുണ്ട്.

കുട്ടികളുടെ പ്രവർത്തനത്തിനുള്ള ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവും ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തകനുമായ ചിക്കൂസ് ശിവന്റെ മേൽനോട്ടത്തിൽ വിവിധ കലാരംഗത്ത് പ്രശസ്ത്തരായ നിരവധി പേരുടെ നേതൃത്തത്തിലാണ് കളിക്കളം ശ്രദ്ധേയമാകുന്നത്. മനോഹരൻ പാവറട്ടി കോ ഓർഡിനേറ്ററും. ജയ രവികുമാർ കൺവീനറും ആയുള്ള വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്തം കൊടുക്കുന്നത്.

ഓഗസ്റ്റ് 18ന് വൈകുന്നേരം 7 മണിക്ക് അരങ്ങേറുന്ന കളംപിരിയൽ സന്ധ്യയിൽ കുരുന്നു കൂട്ടങ്ങൾ അവതരിപ്പിക്കുന്ന വർണ്ണപ്പകിട്ടാർന്ന കലാവിരുന്ന് ആസ്വദിക്കുവാൻ ഏവരെയും സാദരം ക്ഷണിക്കുന്നു.