ഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ഓഗസ്റ്റ് 25ന് പലഹാര മേളയോടെ തുടങ്ങി സെപ്റ്റംബർ 15 ന് നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോടു കൂടി പര്യവസാനിക്കുമെന്നു സമാജം പ്രസിഡന്റ് രാധാകൃഷണ പിള്ള ജനറൽസെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഓഗസ്റ്റ് 31 ന് സമാജം ഓണാഘോഷങ്ങളുടെ കൊടിയേറ്റ് തുടർന്ന് തിരുവാതിര മത്സരം നടക്കും. സമാജം ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 1 ന് ബഹു: ലോകസഭാഗം എൻ.കെ പ്രേമചന്ദ്രൻ, നിർവ്വഹിക്കും തുടർന്ന് കെ എസ് ചിത്രയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും.

ഈ വർഷത്തെ ഓണാഘോഷ പരിപാടിയിൽ പ്രശസ്തരായ ഗായകരുടെ ഒരു വൻ നിര തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പത്മശ്രീ ഡോ: കെ ജെ യേശുദാസ്, പത്മശ്രീ കെ എസ് ചിത്ര, ജി വേണുഗോപാൽ , ഡോ: രാജൻ നമ്പ്യാർ ,അപർണ ബാലമുരളി ദേവി ചന്ദന, രൂപ രേവതി, അഖില തുടങ്ങി 50 ഓളം കലാകാരനമാരാണ് ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നത്.

ചാക്യാർ കൂത്ത് ,150 ഓളം സ്ത്രീകൾ അനി നിരക്കുന്ന മേഗാതിരുവാതിര,പുലി കളി , ഘോഷയാത്ര തുടങ്ങി നിരവധി വൈവിധ്യമാർന്ന കലാ കായിക പരിപാടികളും ഇപ്രാവശ്യത്തെ ഓണാഘോഷ പരിപാടിയിൽ ഉൾക്കോള്ളിച്ചിട്ടുണ്ടെന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലരോത്ത് അറിയിച്ചു.

സെപ്റ്റംബർ 8 ആം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ ബഹു: കേരള സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. തുടർന്ന് പത്മശ്രീ ഡോ: കെ ജെ യേശുദാസ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉണ്ടായിരിക്കും.

പഴയിടം മോഹനൻ നമ്പൂതിരിയാണ് സെപ്റ്റംബർ 15 ന് നടക്കുന്ന 5000 പേർക്കുള്ള ഓണസദ്യ ഒരുക്കുന്നത്.ശങ്കർ പള്ളൂർ ജനറൽ കൺ വീനറും ബാബു സുരേഷ് ജനറൽ കോർ ഡി നെട്ടരും ആയുള്ള 250പേർ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. സമാജം ഓണാഘോഷം വൻ വിജയമാക്കുന്നതിന് എല്ലാവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യ്ന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3336 4417 / 33115886 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.