ഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രവണം 2017 -അകമ്പടിയായി മത്സരങ്ങളും, ഘോഷയാത്രയും വിപുലമായ കലാപരിപാടികൾ കൊണ്ടും വൈവിധ്യമാർന്ന മത്സരങ്ങൾ കൊണ്ടും ഏറെ ശ്രദ്ധേയം ആണ് ഈ വർഷത്തെ ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ള, ജനറൽ സെക്രെട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ഓണാഘോഷത്തോട് അനുബന്ധിച്ചു വൈവിധ്യവും ഉല്ലാസപ്രദവും ആയ ഒട്ടേറെ അനുബന്ധ മത്സരങ്ങളും സംഘടിപ്പിക്കുന്നു എന്നത് ഒരു പ്രത്യേകത ആണ്. ഓഗസ്റ്റ് 25 നു നടന്ന പലഹാര മേളയും കലാപരിപാടികളും ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബര് 8 വരെ നീണ്ടു നില്ക്കുുന്ന വിവിധ കലാപരിപാടികളും മത്സരങ്ങളും ആണ് ഓണാഘോഷത്തിന്റെ ഒരു പ്രധാന ആകർഷണം.

സകുടുംബവും , വിവിധ ഗ്രൂപ്പുകൾ ആയും പങ്കെടുക്കാവുന്ന തരത്തിൽ ആണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വ്യാഴഴ്ച വൈകിട്ട് 8 മണി മുതൽ തിരുവാതിര മത്സരം അരങ്ങേറും. ആറു മുതൽ പത്തു പേർ വരെ അടങ്ങിയ ടീമുകൾക്കാണ് തിരുവാതിര മത്സരത്തിൽ പങ്കെടുക്കാവുന്നത്. പരമാവധി 10 മിന്റ് ആയിരിക്കും സമയ ദൈർഘ്യം. കേരളീയ വേഷം , രംഗ വിന്യാസം, ഭാവം വേഷം, ചമയം . തനിമ . അവതരണം മുതലായ പരിഗണനകൾ വച്ചാണ് വിധനിര്ണയം നടത്തുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കാവുന്ന ടീമുകൾ ആഗസ്‌റ് 29 നു മുൻപ് രജിത അനി ( 38044694 )ജോബി ഷാജൻ ( 33385385 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

സെപ്റ്റമ്പർ ഒന്ന് വെള്ളിയാഴ്ച ആണ് അത്തപൂക്കള മത്സരം നടക്കുന്നത് . രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ആണ് മത്സരം. ഒരു ടീമിൽ 5 പേര് ആണ് ഉണ്ടാകേണ്ടത്. വൃത്താകൃതിയിൽ ഉള്ള പരമ്പരാഗത പൂക്കളം ആണ് നിർമ്മിക്കേണ്ടത്. പൂക്കൾക്ക് ഉപരിയായ സാധനങ്ങൾ പരമാവധി 25 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കുവാൻ പാടില്ല. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ സുവിത രാകേഷ് 36906300 രാജേഷ് കെ പി 39892678 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. സെപ്റ്റംബർ 2 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ പായസ മേള നടക്കും. ഒരു ലിറ്റർ പായസം ഉണ്ടാക്കി മനോഹരം ആയി പ്രദർശിപ്പിക്കുക എന്നതാണ് മത്സര നിബന്ധന.

സ്വാദു, രൂപം, നിറം, പ്രദർശനത്തിലെ ആകർഷണീയത എന്നിവ അനുസരിച്ചാണ് വിധി നിർണയം . ചേരുവകൾ പ്രത്യേകം ആയി മനോഹരമായി എഴുതി പ്രദർശിപ്പിക്കണം. കേരളീയ വേഷം അഭികാമ്യം ആണ് . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജയാ രവികുമാർ (36782497 ) മോഹന പ്രസാദ് ( 35325755 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.സപ്തംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ ആണ് ഘോഷയാത്ര മത്സരം നടക്കുന്നത്. ടീമുകൾ ആയാണ് ഇതിൽ പങ്കെടുക്കേണ്ടത്. താള മേളങ്ങൾ . വേഷങ്ങൾ , പ്ലോട്ടുകൾ , നാടൻ കലാരൂപങ്ങൾ തുടങ്ങിയവ എല്ലാം ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.

വിശദ വിവരങ്ങൾക്ക് പ്രവീൺകുമാർ 36462046 ഡി സലിം 391 25889 സുനിൽ കതിരൂർ 33156477 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം . സെപ്തബർ 5 ചൊവ്വാഴ്ച വൈകിട്ട് സിനിമാറ്റിക് ഡാൻസ് , ഓണപ്പുടവ എന്നീ മത്സരങ്ങൾ നടക്കും. ആറു മുതൽ പത്തു വരെ ഉള്ളവർക്ക് സിനിമാറ്റിക് ഡാൻസ് ഒരു ടീമിൽ പങ്കെടുക്കാം. ഏതു ഭാഷയിൽ ഉള്ള സിനിമ ഗാനങ്ങളും ഉപയോഗിക്കാം. ഏഴു മിനിറ്റ് ആണ് പരമാവധി സമയം. പേര് രജിസ്റ്റർ ചെയ്യുവാൻ നിതാ ബിറ്റോ 39035898 വിജിന സന്തോഷ് 39115221 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.അന്ന് തന്നെ ഓണപ്പുടവ മത്സരവും നടക്കും . കേരള- തനിമയുള്ള വേഷ വിധാനങ്ങളും ആയി സകുടുംബം പങ്കെടുക്കാവുമ്മ് ഒരു മത്സരം ആണിത്.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രതീപ് പത്തേരി 39283875 യും ആയി ബന്ധപ്പെടുക.ഒരു മത്സരത്തിനും രജിസ്ട്രേഷൻ ഫീസ് ബാധകം അല്ല എന്നും മത്സരങ്ങളിൽ പരമാവധി പങ്കാളിത്തം ഉണ്ടാകണം എന്നും ശ്രവണം 217 ജനറൽ കൺവീനർ ശങ്കർ പള്ളൂർ അഭ്യർത്ഥിച്ചു