ന്തർദേശീയ തലത്തിൽ ആദ്യമായി നടക്കുന്ന മൈക്രോ ഡ്രാമ ഫെസ്റ്റിവൽ ആയ ബി കെ എസ് ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവ ന്റെ ലോഗോ പ്രകാശനം നടന്നു. കഴിഞ്ഞ ദിവസം കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി എൻ കെ വീരമണിക്കു നൽകിയാണ് പ്രകാശനം നടത്തിയത് ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത് സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം എന്നിവർ സംസാരിച്ചു. ഹീരാ ജോസഫ് ആണ് ലോഗോ തയ്യാറാക്കിയത്.

കുറഞ്ഞ സമയത്തിനുള്ളിൽ അവതരിപ്പിക്കപ്പെടുന്ന പൂർണമായൊരു ആശയം ഉൾക്കൊള്ളുന്ന ഒരു നാടകം. നാടകം അവതരിപ്പിക്കുവാൻ അനുവദിച്ചിരിക്കുന്ന സമയം പത്തു മിനിറ്റ് ആണ്.നാടകോത്സവത്തിൽ ഏഴു പുരസ്‌കാരങ്ങൾ ആണ് ഉള്ളത്. മികച്ച നാടകം, സംവിധായകൻ, നടൻ, നടി, രചന എന്നിവക്ക് പുറമെ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ജനപ്രിയ നാടകത്തിനുള്ള പുരസ്‌കാരവുമുണ്ട്.

സംഭാഷണം ഇല്ലാതെയും, വിവിധ പ്രാദേശിക ഭാഷകളിൽ ഉള്ള നാടകവും അവതരിപ്പിക്കാം, പക്ഷെ നാടകങ്ങളുടെ സ്‌ക്രിപ്റ്റും സംവിധായകന്റെ ചെറുവിവരണവും ഇംഗ്ലീഷിൽ ആയിരിക്കണം സമർപ്പിക്കേണ്ടത് . എന്നും സംഘാടകർ അറിയിച്ചു