ജീവിത ശൈലി രോഗങ്ങളും ഭക്ഷണ ക്രമവും എന്ന വിഷയത്തിൽ ബഹ്റൈൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ നേതൃത്വത്തിൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 0 തീയതി രാത്രി 8 മണിക്ക് സമാജം ബാബുരാജൻ ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ഹൃദോഗംകിഡ്‌നി രോഗങ്ങൾ,പ്രമേഹം രക്തസമ്മർദ്ദം,കൊളസ്‌ട്രോൾ തുടങ്ങിയവ ഭക്ഷണ ക്രമത്തിലൂടെ നിയന്ത്രിക്കുന്നതിനെകുറിച്ചു മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ പ്രീതി കരുണാകരൻ ബോധവത്കരണ ക്ലാസ് എടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബി കെ എസ് സയൻസ് ഫോറം കൺവീനർ ശ്രീമതി രജിത സുനിൽ ( 33954248) വിളിക്കാവുന്നതാണ്