ഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രഥമ സംഘശക്തി പുരസ്‌കാരം ഊരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സോസൈറ്റിയുടെ പ്രസിഡന്റ് രമേശൻ പലേരിക്ക് സമ്മാനിക്കും. ഈ വരുന്ന ഒക്ടോബർ 20 ന് രാത്രി 6 മണിക്ക് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അവാർഡ് ദാനം നിർവഹിക്കുമെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് .ആഷ്‌ലി രാജു ജോർജ്ജ് സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ ചിത്ര അയ്യർ , അൻവർ സാദത്ത് ,നജീം അർഷാദ്, മൃദുല വാര്യർ തുടങ്ങിയവർ നയിക്കുന്ന സംഗീത നിശ അരങ്ങേറും കൂടാതെ രചന നാരായണൻ കുട്ടിയുടെ നൃത്തവും ഉണ്ടായിരിക്കും.

സഹകരണ മേഖലയിൽ ഉള്ള പ്രവർത്തന മികവിന് നിരവധി പുരസ്‌കാരങ്ങൾ രമേശൻ പലേരിയെ തേടി എത്തിയിട്ടുണ്ട്. ഇദേഹത്തെ പോലുള്ള ഒരാൾക്ക് ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രഥമ സംഘശക്തി പുരസ്‌കാരം നൽകുന്നതിൽ വളരെ അഭിമാനവും സന്തോഷവുമുണ്ടെന്നു സംഘാടകർ അറിയിച്ചു.