ഹ്റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃത്വത്തിൽ നേർക്കുനേർ സംവാദം ഈ വരുന്ന ബുധനായ്ച്ച വൈകിട്ട് 8 മണിക്ക് ബാബുരാജ് ഹാളിൽ നടത്തുന്നു. ഈ അടുത്ത കാലത്തുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ 'വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണോ'എന്ന വിഷയത്തിൽ ബഹ്റൈനിലെ സാമൂഹിയ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന, ചൂടേറിയ നേർക്കുനേർ സംവാദത്തിലേക്കു എല്ലാവര്ക്കും സ്വാഗതം.

സമാജം അംഗങ്ങൾ അല്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. സംവാദത്തിൽ പങ്കെടുത്ത് ലിവിൻകുമാർ, സത്യദേവ്, അഡ്വ . ഷബീർ അഹമ്മദ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക മാധ്യമ വ്യക്തിത്വങ്ങൾ സംസാരിക്കുന്നതാണ്. കോടതി , രാഷ്ട്രീയ പ്രേരിതമായ വിദ്യാർത്ഥി സംഘടനകളുടെ സമരത്തിന്റെയും പ്രതിഷേധത്തിന്റെയും മറവിൽ സമൂഹത്തിനു അസ്വസ്ഥനയുണ്ടാക്കുന്നു എന്ന കാരണം മുൻനിർത്തി കലാലയങ്ങളി:ൽ രാഷ്ട്രീയ പ്രവർത്തനവും സമരവും നിരോധിച്ചുകൊണ്ട് ഉണ്ടായ വിധി എല്ലാമേഖലയിലും ചർച്ച ചെയ്യപ്പെടുകയാണ്.

കേവലം പാഠപുസ്തകങ്ങൾ പഠിച്ചു പരീക്ഷ എഴുതുന്നതുകൊണ്ടു മാത്രം വിദ്യാഭാസം പൂർണമാകുന്നില്ല എന്നാണ് വിധിയോട് പ്രമുഖർ പ്രതികരിച്ചത്. പ്രസ്‌കതമായ ഈ വിഷയം പ്രവാസ ജീവിതം നയിക്കുന്നവർക്ക് സംവാദത്തിലൂടെ വിശകലനം ചെയ്യുന്നതിന് സമാജം അവസരം ഒരുക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ സി ഫിലിപ്പ് (33346684 ) നേയോ, കൺവീനർ അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ (39175836) യോ ബന്ധപെടുക. പരിപാടിയിൽ സമാജം മെമ്പർ മാർക്കും മറ്റു അസോസിയേഷൻ മെമ്പർ മാർക്കും, പൊതുജനങ്ങൾക്കും പങ്കടുക്കാവുന്നതാണ്.