- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം റേഡിയോ നാടകോത്സവം അവാർഡ് പ്രഖ്യാപനം 23 ന്്; പ്രഫ അലിയാറും മുരളി മേനോനും മുഖ്യാതിഥികൾ
ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും വോയിസ് ഓഫ് കേരള 1152 എ എം സംയുകതമായി നടത്തിയ റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും 2017 നവംബർ 23 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു. നാടകോത്സവത്തിന്റെ പ്രധാന വിധി കർത്താവ് അലിയാർ , പ്രശസ്ത നടനും ആക്ടിങ് ട്രെയ്‌നറുമായ മുരളി മേനോൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. മികച്ച നാടകം മികച്ച ജനപ്രിയ നാടകം സംവിധായകൻ നടൻ നടി എന്നീ വിവിധ ഇനങ്ങളിൽ പതിനഞ്ചോളം പുരസ്‌കാരങ്ങളാണ് വിധികർത്താക്കളെ കാത്തിരിക്കുന്നത് കൂടാതെ ശ്രോതാക്കൾക്കായി നടത്തിയ പ്രവചനമത്സരത്തിന്റെഫലപ്രഖ്യാപനവും നടക്കും. ബി കെ എസ് ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ ബി കെ എസ് ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ നവംബർ 24 വെള്ളിയാഴ്ച നടക്കും.വിവിധ ഭാഷകളിലുള്ള പന്ത്രണ്ടോളം നാടകങ്ങളാണ് ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്. മുരളി മേനോൻ ആണ് ഫെസ്റ്റിവൽ ഡയറക്ടർ.പത്തു മിനിറ്റ് ആണ് ഒരു നാടകത്തിന്റെ പരമാവധി സമയം.രാവിലെ പത്തുമുതൽ വൈകിട്ട് അഞ
ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും വോയിസ് ഓഫ് കേരള 1152 എ എം സംയുകതമായി നടത്തിയ റേഡിയോ നാടകോത്സവത്തിന്റെ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും 2017 നവംബർ 23 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു. നാടകോത്സവത്തിന്റെ പ്രധാന വിധി കർത്താവ് അലിയാർ , പ്രശസ്ത നടനും ആക്ടിങ് ട്രെയ്‌നറുമായ മുരളി മേനോൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
മികച്ച നാടകം മികച്ച ജനപ്രിയ നാടകം സംവിധായകൻ നടൻ നടി എന്നീ വിവിധ ഇനങ്ങളിൽ പതിനഞ്ചോളം പുരസ്‌കാരങ്ങളാണ് വിധികർത്താക്കളെ കാത്തിരിക്കുന്നത് കൂടാതെ ശ്രോതാക്കൾക്കായി നടത്തിയ പ്രവചനമത്സരത്തിന്റെഫലപ്രഖ്യാപനവും നടക്കും.
ബി കെ എസ് ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ
ബി കെ എസ് ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ നവംബർ 24 വെള്ളിയാഴ്ച നടക്കും.വിവിധ ഭാഷകളിലുള്ള പന്ത്രണ്ടോളം നാടകങ്ങളാണ് ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്. മുരളി മേനോൻ ആണ് ഫെസ്റ്റിവൽ ഡയറക്ടർ.പത്തു മിനിറ്റ് ആണ് ഒരു നാടകത്തിന്റെ പരമാവധി സമയം.രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചു വരെ ആണ് ഫെസ്റ്റിവൽ.
ആക്ടിങ് വർക് ഷോപ്പ്
നവംബർ 25 26 27 തീയതികളിൽ മുരളി മേനോൻ നയിക്കുന്ന ആക്ടിങ് വർക് ഷോപ്പ് നടത്തപ്പെടുന്നു കൂടുതൽ വിവരങ്ങൾക്ക് ശിവകുമാർ കൊല്ലോരോത്ത് 33364417 അനിൽ സോപാനം 33479888 ഹരീഷ് മേനോൻ 33988196 എന്നവരുമായി ബന്ധപ്പെടുക . ഈ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി vi രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അറിയിച്ചു