ഹ്റൈൻ കേരളീയ സമാജം ക്രിസ്മസ്-ന്യൂഇയർ ആഘോഷം ഡിസംബർ 30 ശനിയാഴ്‌ച്ച വിപുലമായ കലാപരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി സമാജം ആക്ടിങ്പ്രസിഡന്റ് ആഷ്‌ലി രാജു ജോർജ്ജ് ജനറൽ സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് 4മണി മുതൽ 'ക്രിസ്മസ് ട്രീ'മത്സരവും, ''ബെയ്ക്ക് എ കേക്ക്'' മത്സരവും, 'ക്രിസ്മസ് കരോൾ' മത്സരവും തുടർന്ന് കുട്ടികൾക്കാ യി 'ക്രിസ്മസ് പപ്പാ' മത്സരങ്ങളും ഉണ്ടായിരിക്കും.12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാന്റാ ക്ലോസിൽ നിന്നും സമ്മാനം സ്വീകരിക്കുവാനായി മുൻ കൂട്ടി സമാജം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

അനു തോമസ് ജോൺ കൺ വീനറും, ഉണ്ണികൃഷ്ണൻ പിള്ള ജോയിന്റ് കണ്വീിനറും, സാഹിത്യവിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ് കോര്ഡിനനേറ്ററും ആയി ഉള്ള വിപുലമായ കമ്മിറ്റിയാണ് ഈ വര്ഷപത്തെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങള്ക്ക് നേതൃത്വം കൊടുക്കുന്നത്.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 28നു മുന്പ്് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 37789322 , 3777 8731 ,34451324 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക