- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായിയുള്ള അശരണാർക്കായുള്ള ഭവന പദ്ധതിക്ക് തുടക്കമായി
ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായിയുള്ള അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സമാജം ലൈബ്രറി ആലപ്പുഴജില്ലയിലെ മാവേലിക്കരയിൽ പണികഴിപ്പിക്കുന്ന വീടിന്റെ ചെലവിലേക്കുള്ള ആദ്യഗഡുവായ രണ്ടരലക്ഷം രൂപ ലൈബ്രറി കമ്മിറ്റിക്കുവേണ്ടി ലൈബ്രേറിയൻ വിനയചന്ദ്രൻ ബഹറിൻ ദേശീയ ദിനാഘോഷചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് പബ്ലിക് റിലേഷൻസ് പ്രോട്ടോകാൾ ഡയറക്ടർ സലാഹ് ബുസഈദ് അദ്ദുസരിയുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ളയെ ഏൽപ്പിച്ചു. പ്രസ്തുതചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി , സമാജം കലാ വിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലെറോത്ത്, ബിൽഡിങ് കമ്മിറ്റി കൺവീനർ (മാവേലിക്കര പ്രൊജെക്റ്റ്) ലോഹിദാസ്,ജോയിന്റ് കൺവീനർ റജിഅലക്‌സ്,ദിലീഷ് , രഘുജയൻ എന്നിവർ പങ്കെടുത്തു. പ്രസ്തുത വീടിന്റെ ശിലാസ്ഥാപന ചടങ്ങ് ഡിസംബർ 23ന് രാവിലെ 10.30 ന് മാവേലിക്കര MLA ആർ രാജേഷ് നിർവഹിക്കും. ചടങ്ങിൽ സമാജം പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികളും ലൈബ്രറി കമ്മിറ്റി അംഗങ്ങളും സമാജം മുൻ ഭാരവാഹികളും കോഓർഡിനേറ്റർ പ്രസ
ബഹറിൻ കേരളീയ സമാജത്തിന്റെ എതുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായിയുള്ള അശരണാർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് സമാജം ലൈബ്രറി ആലപ്പുഴജില്ലയിലെ മാവേലിക്കരയിൽ പണികഴിപ്പിക്കുന്ന വീടിന്റെ ചെലവിലേക്കുള്ള ആദ്യഗഡുവായ രണ്ടരലക്ഷം രൂപ ലൈബ്രറി കമ്മിറ്റിക്കുവേണ്ടി ലൈബ്രേറിയൻ വിനയചന്ദ്രൻ ബഹറിൻ ദേശീയ ദിനാഘോഷചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് പബ്ലിക് റിലേഷൻസ് പ്രോട്ടോകാൾ ഡയറക്ടർ സലാഹ് ബുസഈദ് അദ്ദുസരിയുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ളയെ ഏൽപ്പിച്ചു.
പ്രസ്തുതചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി , സമാജം കലാ വിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലെറോത്ത്, ബിൽഡിങ് കമ്മിറ്റി കൺവീനർ (മാവേലിക്കര പ്രൊജെക്റ്റ്) ലോഹിദാസ്,ജോയിന്റ് കൺവീനർ റജിഅലക്‌സ്,ദിലീഷ് , രഘുജയൻ എന്നിവർ പങ്കെടുത്തു. പ്രസ്തുത വീടിന്റെ ശിലാസ്ഥാപന ചടങ്ങ് ഡിസംബർ 23ന് രാവിലെ 10.30 ന് മാവേലിക്കര MLA ആർ രാജേഷ് നിർവഹിക്കും. ചടങ്ങിൽ സമാജം പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികളും ലൈബ്രറി കമ്മിറ്റി അംഗങ്ങളും സമാജം മുൻ ഭാരവാഹികളും കോഓർഡിനേറ്റർ പ്രസാദ് ചന്ദ്രനും പങ്കെടുക്കും.
കൊല്ലം ജില്ലയിലുള്ള സദാനന്ദപുരം,ഇരന്നൂരിൽ കിഴക്കേതിൽ ലക്ഷ്മികുട്ടിയമ്മക്കും കുടുംബത്തിനും വേണ്ടി പണി കഴിപ്പിക്കുന്ന വീടിന്റെ കല്ലിയിടിയൽ കർമ്മം പത്തനാപുരം എം എൽ എ ശ്രീ ഗണേശ് കുമാർ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സന്നിഹിതനായിരുന്നു.