- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറൈൻ കേരളീയ സമാജം വായനാശാല വിഭാഗം അശരണർക്കുള്ള ഭവനദാന പദ്ധതിയിലേക്ക് നിർമ്മിച്ചുനല്കുന്ന ഭവനത്തിന്റെ കല്ലിടൽ കർമ്മം നിർവ്വഹിച്ചു
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അശരണർക്കുള്ള ഭവന പദ്ധതി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 70 ഭവനങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളീയ സമാജത്തിലെ ഉപവിഭാഗങ്ങളിൽ ഏറ്റവും ശക്തമായ വായനശാല വിഭാഗം ഈ പദ്ധതിയുമായി സഹകരിക്കുന്നതിനു വേണ്ടി ലൈബ്രേറിയൻ വിനയചന്ദ്രന്റെ നേതൃത്വത്തിൽ േ്രലാഹിദാസ് കൺവീനറായും റെജി അലക്‌സ് ജോയിന്റ് കൺവീനറായും വിപുലമായ കമിറ്റിക്കാണ് രൂപം നല്കിയത്. വായനശാല നിർമ്മിച്ചു നല്കുന്ന ഭവനത്തിന് അർഹയായി തിരഞ്ഞെടുത്തിരിക്കുന്നത് മാവേലിക്കര തെക്കേക്കര പല്ലാരിമംഗലത്ത് കളത്തൂർ തെക്കേതുവീട്ടിൽ ഉഷാകുമാരി എന്ന സാധു സത്രീയെയാണ്. നാലര ലക്ഷത്തിനു മുകളിൽ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഭവനത്തിന്റെ നിർമ്മാണ ചുമതല ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ്. പ്രസ്തുത ഭവനത്തിന്റെ കല്ലിടൽ കർമ്മം ഡിസംബർ 23 ന് ശനിയാഴ്ച രാവിലെ 10.30 ന് മാവേലിക്കര MLA R.രാജേഷ് നിർവഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് PV രാധാകൃഷ്ണപിള്ള, വായനാ ശാല വിഭാഗത്തെ പ
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അശരണർക്കുള്ള ഭവന പദ്ധതി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 70 ഭവനങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളീയ സമാജത്തിലെ ഉപവിഭാഗങ്ങളിൽ ഏറ്റവും ശക്തമായ വായനശാല വിഭാഗം ഈ പദ്ധതിയുമായി സഹകരിക്കുന്നതിനു വേണ്ടി ലൈബ്രേറിയൻ വിനയചന്ദ്രന്റെ നേതൃത്വത്തിൽ േ്രലാഹിദാസ് കൺവീനറായും റെജി അലക്‌സ് ജോയിന്റ് കൺവീനറായും വിപുലമായ കമിറ്റിക്കാണ് രൂപം നല്കിയത്.
വായനശാല നിർമ്മിച്ചു നല്കുന്ന ഭവനത്തിന് അർഹയായി തിരഞ്ഞെടുത്തിരിക്കുന്നത് മാവേലിക്കര തെക്കേക്കര പല്ലാരിമംഗലത്ത് കളത്തൂർ തെക്കേതുവീട്ടിൽ ഉഷാകുമാരി എന്ന സാധു സത്രീയെയാണ്. നാലര ലക്ഷത്തിനു മുകളിൽ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഭവനത്തിന്റെ നിർമ്മാണ ചുമതല ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ്. പ്രസ്തുത ഭവനത്തിന്റെ കല്ലിടൽ കർമ്മം ഡിസംബർ 23 ന് ശനിയാഴ്ച രാവിലെ 10.30 ന് മാവേലിക്കര MLA R.രാജേഷ് നിർവഹിച്ചു.
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് PV രാധാകൃഷ്ണപിള്ള, വായനാ ശാല വിഭാഗത്തെ പ്രതിനിധീകരിച്ചു കൊണ്ട് ജോയിന്റ് കൺവീനർ ഏഷ്‌ലി കുരിയൻ,.തോമസ് കാട്ടുപ്പറമ്പിൽ, ലൈബ്രേറിയൻ വിനയചന്ദ്രന്റെ മാതാവ് ശാന്തമ്മ പിള്ള, പത്‌നി പ്രജിത വിനയൻ, മുൻ സമാജം പ്രസിഡന്റ് മോഹൻകുമാർ, മുൻ സെക്രട്ടറി .മധുസൂദനൻ നായർ, മുൻ സമാജം അംഗവും ഭവനപദ്ധതിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള പ്രസാദ് ചന്ദ്രൻ, മുൻ ഇന്ത്യൻ സ്‌കൂൾ ബോർഡ് മെമ്പർ ഡേവിഡ്, മുൻ സമാജം എക്‌സിക്യൂട്ടീവ് കമിറ്റി അംഗം.സജി കുടശ്ശനാട്, മുൻ സമാജം എക്‌സിക്യൂട്ടീവ് അംഗവും KCSA ഭാരവാഹിയുമായ മനോജ് കുമാർ, ഹാബിറ്റാറ്റ് ഗ്രൂപ്പ് മാനേജർ വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് െ്രഷെല ലക്ഷമണൻ, വാർഡ് മെമ്പർ ഗീത ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.രാജേഷ് സ്വാഗതവും, പഞ്ചായത്ത് പ്രസിഡന്റ് ശൈല ലക്ഷ്മൺ നന്ദിയും ആശംസിച്ചു.
മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വക്കുന്ന സമാജത്തിന്റെ പ്രസിഡന്റ് PV രാധാകൃഷ്പിള്ളയെ MLA R രാജേഷ് മുക്തകണ്ഠം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആദരസൂചകമായി CPIM ലോക്കൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് .രാജേഷും, കോൺഗ്രസ്സ് ലോക്കൽ കമിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ.റോയുംPV രാധാകൃഷ്ണപിള്ളയെ പൊന്നാടയണിയിച്ചു. നാട്ടിലുള്ള കേരളീയ സമാജം അംഗങ്ങൾ, മുൻ സമാജം അംഗങ്ങൾ, അവരുടെ കുടുംബാഗങ്ങൾ, അദ്യുദയകാംക്ഷികൾ പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങി ഒട്ടനവധി പേർ ചടങ്ങിൽ പങ്കെടുത്തു.