കേരള സംഗീത നാടക അക്കാദമി - ലോക കേരള സഭ 2018 ജനുവരി അഞ്ചിന് കോഴിക്കോട് ടൗൺ ഹാളിൽ നടത്തപ്പെടുന്ന പ്രവാസി നാടകോത്സവത്തിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്ന ബഹ്റൈൻ കേരളീയ സമാജം ടീമിന് ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമ യാത്രയയപ്പ് നൽകുന്നു. ജനുവരി ഒന്ന് തിങ്കളാഴ്ച വൈകിട്ട് എട്ടു മണിക്ക് ബാബുരാജൻ ഹാളിൽ വച്ചാണ് ചടങ്ങ്.

തുടർന്ന് ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നാടകോത്സവത്തിൽ പങ്കെടുക്കുന്ന നാടകമായ 'ഗോദോയെ കാത്ത്' എന്ന നാടകത്തിന്റെ പ്രസക്ത ഭാഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ ചടങ്ങുകളിലേക്ക് എല്ലാ സമാജം കുടുംബങ്ങളെയും നാടകആസ്വാദകരെയും ക്ഷണിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്ലി ജോർജ് , ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത് (33364417 ) സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം (33479888 ) എന്നിവരുമായി ബന്ധപ്പെടുക