ഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം ഫെബ്രുവരി നാലുമുതൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. ഓരോ നാടക അവതരണ ദിവസവും കേരളത്തിലെ പ്രശസ്തരായ നാടകപ്രവർത്തകരുടെ പേരിലായിരിക്കും അറിയപ്പെടുക.

തോപ്പിൽ ഭാസി ദിനം, എൻ എൻ പിള്ള ദിനം, കെ ടി മുഹമ്മദ് ദിനം, ജി ശങ്കരപ്പിള്ള ദിനം,സുരാസു ദിനം എന്നിങ്ങനെ മണ്മറഞ്ഞ നാടക പ്രതിഭകളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണങ്ങളും ആ ദിവസങ്ങളിൽ ഉണ്ടാകും.

ഈ നാടകോത്സവം ഒരു വൻവിജയമാക്കി തീർക്കുവാൻ ബഹ്റൈനിലെ എല്ലാ നാടക പ്രവർത്തകരോടും ആസ്വാദകരോടും അഭ്യർത്ഥിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അഭ്യർത്ഥിച്ചു.

നാടകത്തിൽ സ്‌ക്രിപ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 7 ഞായറാഴ്ച രാത്രി പത്തു മണി വരെയാണ്. വിശദവിവരങ്ങൾക്കും അപേക്ഷ ഫാറത്തിനു സമാജം ഓഫീസുമായോ സ്‌കൂൾ ഓഫ് ഡ്രാമയുമായോ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി 36421369 സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം 33479888 എന്നിവരുമായി ബന്ധപ്പെടുക.
--