ഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ഥ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പ്രഭാവർമ്മ അർഹനായി. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ബഹ്റൈൻ കേരളീയ സമാജം ആസ്ഥാനത്ത് വച്ച് ഈ വരുന്ന ഫെബ്രുവരി 22, വ്യാഴാഴ്‌ച്ച നടക്കുന്ന ചടങ്ങിൽ പ്രശസ്ഥ എഴുത്തുകാരനും ചെറുകഥാകൃത്തുമായ ടി. പത്മനാഭൻ പ്രഭാവർമ്മക്ക് സമ്മാനിക്കും.

എം .മുകുന്ദൻ ചെയർമാനായി ,ഡോ .കെ.എസ്. രവികുമാർ, പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവർ അടങ്ങിയ ജൂറിയാണ് പ്രഭാ വർമ്മയെ തിരഞ്ഞെടുത്തത്.പ്രസ്തുത ചടങ്ങിൽ ടി. പത്മനാഭന്റെ കഥകളെ അതികരിച്ചു പ്രശസ്ഥ മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കുന്നതാനെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള പത്ര സമ്മേളനത്തിൽ അറിയിച്ചു. സമാജം മുൻ സാഹിത്യ വിഭാഗം സെക്രട്ടറി പി സി വിനോദ്, ഹരികൃഷ്ണൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.