- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബികെഎസ് മലയാളം പാഠശാലയിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റു വിതരണവും അദ്ധ്യാപകർക്കുള്ള പരിശീലനവും ഇന്ന്; തലേകുന്നിൽ ബഷീർ മുഖ്യാതിഥി
മലയാളം പാഠശാലയിലെ കുട്ടികൾക്കായി മലയാളം മിഷൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കണികൊന്ന 2, സർട്ടിഫിക്കറ്റ് കോഴ്‌സും സൂര്യകാന്തി 2 ഡിപ്ലോമ കോഴ്‌സും പൂർത്തിയാക്കിയ കുട്ടികൾക്കായി നടത്തിയ പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയക്ടർ തലേക്കുന്നിൽ ബഷീർ

മലയാളം പാഠശാലയിലെ കുട്ടികൾക്കായി മലയാളം മിഷൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കണികൊന്ന 2, സർട്ടിഫിക്കറ്റ് കോഴ്‌സും സൂര്യകാന്തി 2 ഡിപ്ലോമ കോഴ്‌സും പൂർത്തിയാക്കിയ കുട്ടികൾക്കായി നടത്തിയ പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയക്ടർ തലേക്കുന്നിൽ ബഷീർ നിർവ്വഹിക്കുമെന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ,സമാജം ജനറൽ സെക്രെട്ടറി വി കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
പരീക്ഷയിൽ വിജയിച്ച (ഇപ്പോൾ സൂര്യകാന്തി1, ആമ്പൽ 1 ക്ലാസുകളിൽ പഠിക്കുന്ന) കുട്ടികൾ രക്ഷിതാക്കളോടൊപ്പം എത്തി സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടാതെ മലയാളം പാഠശാലയിലെ അദ്ധ്യാപകർക്കുള്ള പരിശീലനവും ഇതോടൊപ്പം നവംബർ 13 ,14 തീയതികളിൽ സമാജത്തിൽ നടക്കുമെന്ന് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ പി എം അറിയിച്ചു. ഇതിനായി കേരള മലയാളം മിഷൻ രജിസ്ട്രാർ സുധാകരപിള്ള, അദ്ധ്യാപകൻ ബിനു കെസാം എന്നിവർ മലയാളം മിഷൻ ഡയരക്ടർ ശ്രീ തലേകുന്നിൽ ബഷീറിനോപ്പം നാട്ടിൽ നിന്നും സമാജത്തിൽ എത്തിചെർന്നിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് പാഠശാല കൺവീനർ ബിജു എം സതീഷ് 38313599 നെ വിളിക്കാവുന്നതാണ്.

