- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റൈൻ കേരളീയ സമാജം ഡി സി ബുക്‌സ് അന്താരാഷ്ട്ര പുസ്തകമേള ക്വിസ് മത്സരം വിജയകരമായി
ബഹ്റൈൻ കേരളീയ സമാജം ഡി സി ബുക്‌സ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിനു ആവേശകരമായ അന്ത്യം. ജൂനിയര് സീനിയര് വിഭാഗത്തിലായി നടന്ന മത്സരത്തിൽ ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്തു. പ്രാസംഗികനും ക്വിസ് മാസ്റ്ററുമായ ടെറി ഓ ബ്രെയിൻ നയിച്ച ക്വിസിൽ പൊതു വിജ്ഞാനം, ശാസ്ത്രം, ചരിത്രം, സാഹ
ബഹ്റൈൻ കേരളീയ സമാജം ഡി സി ബുക്‌സ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിനു ആവേശകരമായ അന്ത്യം. ജൂനിയര് സീനിയര് വിഭാഗത്തിലായി നടന്ന മത്സരത്തിൽ ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്തു.
പ്രാസംഗികനും ക്വിസ് മാസ്റ്ററുമായ ടെറി ഓ ബ്രെയിൻ നയിച്ച ക്വിസിൽ പൊതു വിജ്ഞാനം, ശാസ്ത്രം, ചരിത്രം, സാഹിത്യം കായികം തുടങ്ങി നിരവധി വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ദൃശ്യാ ശ്ര്യാവ്യ റൗണ്ടുകൾ മത്സരത്തിനു വ്യത്യസ്തയേകി .
സീനിയർ വിദ്യാർത്ഥികൾക്കുള്ള മെഗാ മൈൻഡ് ക്വിസ് മത്സരത്തിൽ ജഗത് ജീവൻ , ശ്രീകൃഷ്ണ സുവീർ എന്നിവർ അടങ്ങിയ ഇന്ത്യൻ സ്‌കൂൾ ടീം ഒന്നാം സ്ഥാനം നേടി. അനികേത് ദാസ് റോയ്, സൗമ്യബ്രത സെൻ എന്നിവർ ചേർന്ന ന്യൂ മില്ല്യനിയം സ്‌കൂൾ രണ്ടാം സ്ഥാനവും ഷബാസ് ബെയിഗ് കൗശൽ എൻ കുമാർജി എന്നിവർ ചേർന്ന ഇന്ത്യൻ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി
ജൂനിയർ വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ ചാംപ് ക്വിസ് മത്സരത്തിൽ സോനാ ഉണ്ണികൃഷ്ണൻ , കപിൽ രാജേഷ് കവിത എന്നിവർ ഏഷ്യൻ സ്‌കൂൾ ടീം ഒന്നാം സ്ഥാനം നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ ഇന്ത്യൻ സ്‌കൂൾ ടീമുകൾ കരസ്ഥമാക്കി / ആദിത്യ സിങ്, നീൽ ശേഖർ ഷെട്ടി എന്നിവര് രണ്ടാം സ്ഥാനവും അശ്വിൻ സുരേഷ് റീമ രത്‌നദീപ് ജി എന്നിവര് മൂന്നാം സ്ഥാനവും നേടി വിജയികൾക്ക് സമാജം ഭാരവാഹികൾ സമ്മാനങ്ങൾ നൽകി . ചടങ്ങിൽ വച്ച് ടെറി ഒബ്രെയിനെ ആദരിച്ചു
പുസ്തക മേളയുടെ ഭാഗമായി ഇന്ന് രാത്രി ഏഴേ മുപ്പതിന് യുവകഥാകൃത്തും തിരക്കഥ രചയിതാവുമായ ഉണ്ണി ആർ എഡിറ്റ് ചെയ്ത ചുംബിക്കുന്ന മനുഷ്യർ ചുംബിക്കാത്ത മനുഷ്യർ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും . ചുംബന സമരത്തിന്റെ പശ്ചാത്തലത്തിൽ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ എഴുതിയ കുറിപ്പുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തക പ്രകാശന ചടങ്ങിനു ശേഷം ഉണ്ണിയുമായി മുഖാമുഖവും ഉണ്ടായിരിക്കും
പുസ്തകമേളയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ പുസ്തകോത്സവം സംഘാടകസമിതി ജനറൽ കൺവീനർ സജി മാർക്കോസ്(39684766 )സാഹിത്യ വിഭാഗം സെക്രട്ടറി പ്രകാശ്ബാബു (39411610) എന്നിവരുമായൊ ബന്ധപ്പെടാവുന്നതാണ് എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.