മനാമ: ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ ചിൽഡ്രൻസ് ഡേ ആഘോഷം വ്യത്യസ്തവും മാതൃകാപരവുമായി. . ഇന്ത്യൻ ലേഡീസ് അസോസിയേഷൻ നടത്തുന്ന സ്‌നേഹ സ്‌കൂളിലെ കുട്ടികളോടൊപ്പമാണ് അവർ ചിൽഡ്രൻസ് ഡേ ആഘോഷിച്ചത്. സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള കേക്ക് മുറിച്ച് ചിൽഡ്രൻസ് ഡേ ഉദ്ഘാടനം ചെയ്തു.

കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. കലാ പരിപാടികൾക്കുശേഷം സ്‌നേഹാ സ്‌കൂളിലെ കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ നൽകി. ഐ എൽ എ വൈസ് പ്രസിഡന്റ് ഷമീമ നൂറാനി, ട്രെഷറർ അമൃത സിങ്, സമാജം വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരം, അസിസ്റ്റന്റ് സെക്രട്ടറി സിറാജുദീൻ, മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു.

പേട്രൺ കമ്മിറ്റി കൺവീനർ കെ .സി .ഫിലിപ്പ്, ജോയിന്റ് കൺവീനർ ഫറാ സിറാജ്, പേട്രൺ കമ്മിറ്റി അംഗം വി ഐ തോമസ്, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, ചിൽഡ്രൻസ് ക്ലബ് പ്രസിഡന്റ് കാർത്തിക് മേനോൻ, സെക്രട്ടറി ആദിത്യ ബാലചന്ദ്രൻ, ട്രഷറർ ഹൃദയ് പ്രദീപ്, മെമ്പർഷിപ് സെക്രട്ടറി മാളവിക സുരേഷ്, ഈവന്റ് കോർഡിനേറ്റർ ഗായത്രി വിപിൻ, സ്‌നേഹാ കോർഡിനേറ്റർമാരായ സംഗീത അഗർവാൾ, ശാരദാ അജിത്, ജയശ്രീ ഷോമി എന്നിവർ നേതൃത്വം നൽകി .